കല്യാണപ്പെണ്ണായാൽ ഇങ്ങനെ വേണം, വൈറലായി രശ്മി നായരുടെ ചിത്രങ്ങൾ!

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഡൽസ് ആണെങ്കിലും താരങ്ങൾ ആണെങ്കിലും ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻപന്തിയിൽ ആണ്. വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ…

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഡൽസ് ആണെങ്കിലും താരങ്ങൾ ആണെങ്കിലും ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻപന്തിയിൽ ആണ്. വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു ഫങ്ക്ഷനുകളും ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‍തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ഒരുപാട് തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്. മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങളിൽ കൂടി രശ്മി.  എന്നാൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ സ്വഭാവം പാടെ മാറിയെന്നും ഒന്നും ഇപ്പോൾ കേരളം സംസ്കാരത്തിന് യോജിച്ച വിധത്തിൽ ഉള്ളവ അല്ലായെന്നുമാണ് ജനങ്ങളുടെ അഭിപ്രായവും.

പലതരത്തിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം സാരിയിൽ കല്യാണ പെണ്ണായാണ് ചിത്രങ്ങൾ എടുത്തെങ്കിലും പിന്നീട് സാരി മാറ്റി ജീൻസും ബ്ലൗസും അണിഞ്ഞാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. നന്ദു ഉണ്ണികൃഷ്ണനാണ് രെശ്മിയുടെ ഫോട്ടോ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളൂം വിഡിയോകളും രശ്മി തന്നെയാണ് തന്റെ ഫേസ്ബുക് പേജിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പതിവ് പോലെ തന്നെ രേഷ്മിയെ അഭിനന്ദിച്ച് കൊണ്ട് ആളുകൾ എത്തിയെങ്കിലും വിമർശകരുടെ എണ്ണവും ഒട്ടും കുറവല്ല.