കാത്തിരിപ്പുകൾ അവസാനിച്ചു, പുതിയ സന്തോഷം പങ്കുവെച്ച് രശ്മി സോമൻ!

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി…

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ രശ്മി പങ്കുവെച്ച പുതിയ വിശേഷം ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഷൂട്ട് വീണ്ടും തുടങ്ങി. എപ്പിസോഡുകള്‍ വീണ്ടും സംപ്രേഷണവും തുടങ്ങുന്നു എന്നുപറഞ്ഞാണ് രശ്മി തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പരമ്പരകളുടെ എല്ലാം ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഷൂട്ടിങ്ങിനുള്ള അനുമതി സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചതോടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കാർത്തിക ദീപം എന്ന പരമ്പരയിൽ ആണ് രശ്മി ഇപ്പോൾ അഭിനയിച്ച് കൊണ്ട് ഇരിക്കുന്നത്.