ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം! ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കി രശ്മി നായര്‍

ചുംബന സമരം വിവാദത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മോഡലാണ്
രശ്മി ആര്‍ നായര്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരം തന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തമായ ഗ്ലാമസ് ഫോട്ടോഷൂട്ടുകള്‍ കൊണ്ടും വൈറലാകാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രശ്മി. ആഢംബര കാര്‍ ബ്രാന്‍ഡ് ആയ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് രശ്മി നായര്‍. എല്ലാ വിശേഷങ്ങളും സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള രശ്മി തന്നെയാണ് ഇക്കാര്യവും അറിയിച്ചത്. ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയതോടെ നിരവധി ആളുകളാണ് രശ്മിയെ അഭിനന്ദിച്ച് കമന്റ് ഇട്ടിരിക്കുന്നത്.
എന്നാല്‍ രശ്മിയുടെ നേട്ടത്തില്‍ അസൂയ ഉള്ളവരുടെ വിമര്‍ശനങ്ങളും നിറയുന്നുണ്ട്. എന്നാല്‍ പതിവ് പോലെതന്നെ വിമര്‍ശനങ്ങള്‍ ഒന്നും രശ്മി മൈന്‍ഡ് ചെയ്യാറില്ല.
ജീവിതത്തില്‍ ഉടനീളം വിമര്‍ശനങ്ങള്‍ നിറയുമ്പോഴും അതൊന്നും ചെവികൊടുടുക്കാതെ ജീവിതം മനോഹരമാക്കി ജീവിക്കുകയാണ് രശ്മിയും രാഹുലും.

Geethu