സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ: രശ്മി ആര്‍ നായര്‍

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തുന്ന പലരും വിജയ് ബാബുവിന്റെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കേസായതുകൊണ്ടും പ്രതിയാകേണ്ടയാള്‍ ഒളിവിലാകേണ്ടതുകൊണ്ടും ആയിരിക്കാം ഈ മൗനമെന്നാണ് വിലയിരുത്തല്‍. എന്തായാലും ആരെയും ഭയപ്പെടാത്ത എന്നാല്‍, എല്ലാ വിഷയങ്ങളിലും…

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തുന്ന പലരും വിജയ് ബാബുവിന്റെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കേസായതുകൊണ്ടും പ്രതിയാകേണ്ടയാള്‍ ഒളിവിലാകേണ്ടതുകൊണ്ടും ആയിരിക്കാം ഈ മൗനമെന്നാണ് വിലയിരുത്തല്‍.

എന്തായാലും ആരെയും ഭയപ്പെടാത്ത എന്നാല്‍, എല്ലാ വിഷയങ്ങളിലും തന്റേതായ പ്രതികരണം നടത്തുന്ന പ്രമുഖ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര്‍ നായര്‍ എന്തായാലും ഈ വിഷയത്തിലും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയ് ബാബുവിനെതിരെയും പരാതിക്കാരിയായ യുവതിയെ അനുകൂലിച്ചും രശ്മി രംഗത്തെത്തിയിരിക്കുന്നത്. രശ്മിയുടെ വാക്കുകള്‍ കടമെടുത്താല്‍, വീടിനുള്ളില്‍ മുതല്‍ തൊഴിലിടം വരെ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് , ബലാല്‍സംഗത്തിന് ഇരയായി എന്നറിഞ്ഞാല്‍ അവള്‍ പിഴച്ചവള്‍ ആകുന്ന ഇന്ത്യന്‍ സമൂഹത്തില്‍, വിക്ടിംസ് കൊല്ലപ്പെടുന്ന ഇന്ത്യന്‍ സമൂഹത്തില്‍, റേപ് വിക്ടിംസ് ആത്മഹത്യ ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തില്‍, സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും പരാതി നല്‍കാന്‍ മുന്നോട്ടു വരാനുള്ള ധൈര്യമാണ് വിക്ടിം ഐഡന്റിറ്റി പ്രൊട്ടക്ഷന്‍ നിയമം നല്‍കുന്നത്.

അയാള്‍ മാത്രമല്ല അയാള്‍ക്ക് കയ്യടിച്ചുകൊണ്ടു ആ സ്ത്രീയുടെ ഫോട്ടോ അടക്കം പബ്ലിഷ് ചെയ്തു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് രശ്മി തന്റെ പോസ്റ്റില്‍ പറഞ്ഞുവെക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഉള്ള ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ എന്നും രശ്മി ആര്‍ നായര്‍ തന്റെ പോസ്റ്റില്‍ തുറന്നെഴുതിയിരിക്കുന്നു.

ഇപ്പോഴിതാ എപ്പോഴും തന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചിരുന്ന ‘അമ്മ’യും വിജയ് ബാബുവിനെ കൈവിട്ടിരിക്കുകയാണ്. അമ്മയില്‍ നിന്നും വിജയ് ബാബുവിനെ പുറത്താക്കി. പുറത്താക്കലിന് മുന്‍പു തന്നെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഇന്ന് ആ കത്ത് അംഗീകരിക്കുകയാണ് ഉണ്ടായത്.വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ നീക്കങ്ങള്‍.

അതേസമയം, വിജയ് ബാബു ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതാണ് വിജയ് ബാബുവിനെതിരായ നിയമ നീക്കങ്ങള്‍ക്ക് ശക്തികൂട്ടുന്നത്.