രശ്മിയുടെ യാത്രകള്‍ക്ക് ഇനി പുതിയ കൂട്ട്!!! 16ാം വിവാഹസമ്മാനം

ചുംബന സമര നായികയായി ശ്രദ്ധേയയായ മോഡലാണ് രശ്മി ആര്‍ നായര്‍. അതീവ ഹോട്ട് ഗ്ലാമസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിന് പുതിയൊരു കൂട്ടിനെ ലഭിച്ചിരിക്കുകയാണ്. രശ്മിയുടെ ഇനിയുള്ള…

ചുംബന സമര നായികയായി ശ്രദ്ധേയയായ മോഡലാണ് രശ്മി ആര്‍ നായര്‍. അതീവ ഹോട്ട് ഗ്ലാമസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിന് പുതിയൊരു കൂട്ടിനെ ലഭിച്ചിരിക്കുകയാണ്. രശ്മിയുടെ ഇനിയുള്ള യാത്രകള്‍ പുതിയ സ്‌കോര്‍പിയോയിലാണ്.

പതിനാറാം വിവാഹ വാര്‍ഷിക സമ്മാനമായി ഭര്‍ത്താവ് രാഹുല്‍ സമ്മാനിച്ചതാണ് പുതിയ സ്‌കോര്‍പിയോ. രശ്മിയുടെ ഗാരേജില്‍ ഇതിനകം തന്നെ പ്രീമിയം വാഹനങ്ങള്‍ ഉണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് കരുത്തനായ സ്‌കോര്‍പിയോ.

വാഹന പ്രേമി കൂടിയായ രശ്മിയുടെ മൂന്നാമത്തെ വാഹനം കൂടിയാണ് സ്‌കോര്‍പിയോ. ഇതിനകം തന്നെ താരത്തിന്റെ ഗാരേജില്‍ മഹീന്ദ്ര തഡഢ500 എസ്യുവിയും ബിഎംഡബ്ല്യു 3യുമുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ വലിയ ജനപ്രീതി നേടിയ വാഹനമാണ് സ്‌കോര്‍പിയോ എന്‍. കരുത്തും അഴകും ഒരുമിക്കുന്ന സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വാഹനമാണ് രശ്മി സ്വന്തമാക്കിയത്.

കുറച്ച് നാള്‍ മുമ്പ് താരം പുതിയ ബെന്‍സ് കാര്‍ വാങ്ങിയ സന്തോഷം പങ്കുവച്ചിരുന്നു. വീട്ടിലേക്ക് പുതിയ അതിഥി വന്നു എന്ന് പറഞ്ഞാണ് പുതിയ ബെന്‍സ് കാര്‍ എത്തിയ വിശേഷം പങ്കുവച്ചത്.

താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകളും വിവാദമാകാറുണ്ട്. സ്വന്തമായി വെബ്‌സൈറ്റ് നടത്തിയാണ് രശ്മിയുടെ ജീവിതമാര്‍ഗം. ഫെമിനിസ്റ്റും, ആക്റ്റീവിസ്റ്റും എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.