അത്യാവശ്യം വരുമാനമുള്ള സമയത്ത് ആയിരുന്നു വിവാഹമോചനം

ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ. ബിഗ് സ്‌ക്രീനിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തിയത് എങ്കിലും മിനിസ്ക്രീൻ പരമ്പരകളിൽ കൂടിയാണ് രശ്മി സോമൻ ഏറെ ആരാധകരെ സ്വന്തമാക്കിയത്.…

ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ. ബിഗ് സ്‌ക്രീനിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തിയത് എങ്കിലും മിനിസ്ക്രീൻ പരമ്പരകളിൽ കൂടിയാണ് രശ്മി സോമൻ ഏറെ ആരാധകരെ സ്വന്തമാക്കിയത്. നീണ്ട മുടിയും നാടൻ സൗന്ദര്യവുമായി എത്തിയ രശ്മി വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി പരമ്പരകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ രശ്മി ആദ്യം വിവാഹം കഴിച്ചത് സീരിയൽ സംവിധായകൻ ആയ എ എം നസീറിനെ ആണ്. എന്നാൽ ആ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല എന്നതാണ് സത്യം. അതികം വൈകാതെ തന്നെ ആ വിവാഹ ബന്ധം വേർപെടുകയായിരുന്നു.

അതിനു ശേഷമാണ് താരം ദുബായിൽ ജോലി ചെയ്യുന്ന ആളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു കുറച്ച് വർഷങ്ങൾ ഭർത്താവിനൊപ്പം ദുബായിൽ താമസിച്ച താരം ഇപ്പോൾ വീണ്ടും നാട്ടിലെത്തുകയും അഭിനയത്തിൽ സജീവമാകുകയും ചെയ്തിരിക്കുകയുമാണ്. രശ്മി സോമൻ തിരിച്ച് വരവ് നടത്തിയ ലൈവ് എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. പരമ്പരകളിൽ വളരെ മുൻപ് തന്നെ താരം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ മോചനത്തിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഞാൻ വളരെ പോപ്പുലർ ആയി നിൽക്കുന്ന സമയത്ത് ആയിരുന്നു വിവാഹമോചനം നടക്കുന്നത്. ആ സമയത്ത് അത്യാവശ്യം നല്ല വരുമാനവും എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെയാണ് ഞാൻ എം ബി എ ചെയ്യുന്നത്. എന്നാൽ ഒരു പുതിയ കരിയർ കെട്ടിപ്പടുക്കുന്നതിനേക്കാൾ നല്ലത് എനിക്ക് അറിയാവുന്ന, എന്ന അറിയാവുന്ന കരിയർ പിന്തുടരുന്നതാണ് നല്ലതെന്ന് തോന്നി. എം ബി എ കഴിഞ്ഞപ്പോൾ വീണ്ടും വിവാഹം കഴിക്കണം എന്ന് പറഞ്ഞു വീട്ടുകാരുടെ ഭാഗത്ത് നിന്ന് നല്ല പ്രെഷർ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്. ബോൾഡ് ആയ സ്ത്രീകൾ ഒരു ദിവസം കരയും. പിന്നെ അവൾ സ്ട്രോങ് ആകും. ഇത് എന്റെ അനുഭവത്തിൽ നിന്നു ഞാൻ പഠിച്ചതാണ്. നാലരക്കൊല്ലം ഭർത്താവിനൊപ്പം ദുബായ് നിന്നിട്ട് വീണ്ടും അഭിനയത്തിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുകയാണ് താൻ എന്നുമാണ് രശ്മി സോമൻ പറയുന്നത്.