പുതിയ ആഘോഷത്തിൽ രശ്മി സോമനും കുടുംബവും, ആശംസകൾ നേർന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ ആഘോഷത്തിൽ രശ്മി സോമനും കുടുംബവും, ആശംസകൾ നേർന്ന് ആരാധകരും!

reshmi soman new photos

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.

ഇപ്പോഴിതാ രശ്മി സോമൻ പങ്കുവെച്ച കുറച്ച് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് രശ്മി സോമൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹോദരന്റെ മകൾ ആരാധ്യയുടെ പിറന്നാൾ ആണ് രശ്മി സോമനും കുടുംബവും ചേർന്ന് ഗംഭീരമായി ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ബേബി എന്ന അടിക്കുറിപ്പോടെയാണ്‌ സഹോദരന്റെ മകൾ ആരാധ്യയുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് ആരാധ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുന്നത്.

അനുരാഗം എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും തിരികെ എത്തിയത്. ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരികെ അഭിനയത്തില്‍ യെത്തുകയായിരുന്നു താരം. നാലര വര്ഷം കൊണ്ട് ഭർത്താവിനൊപ്പം വിദേശത്തായിരുന്ന താരം അഭിനയത്തിന്റെ ആവിശ്യങ്ങൾക്ക് വേണ്ടി ഇപ്പോൾ നാട്ടിൽ താമസം ആക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Trending

To Top
Don`t copy text!