എന്റെ പത്തൊൻപതാം വയസ്സിൽ ആണ് ആ വേഷത്തിൽ ഞാൻ അഭിനയിച്ചത്!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബന്‍. നിരവധി പരമ്പരകളിൽ കൂടി താരം ആരാധകരുടെ മനസ്സിൽ ഇടം നേടി.  മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബന്‍. നിരവധി പരമ്പരകളിൽ കൂടി താരം ആരാധകരുടെ മനസ്സിൽ ഇടം നേടി.  മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴും മികച്ച വേഷങ്ങളിൽ ബിഗ് സ്ക്രീൻ എന്നോ മിനി സ്ക്രീൻ എന്നോ  വ്യത്യാസം ഇല്ലാതെ താരം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ക്യാമെറയ്ക്ക് മുന്നിൽ എത്തിയ രശ്മിക്ക് പല തരത്തിൽ ഉള്ള ബോഡി ഷെയ്‌മുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്നിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ഛ് മനസ്സ് തുറക്കുകയാണ് രശ്മി. രശ്മിയുടെ വാക്കുകൾ ഇങ്ങനെ,

ആളുകൾ പറയുന്ന മുൻവിധികൾ എല്ലാം ഞാൻ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളയുകയാണ് ചെയ്യുന്നത്. ആളുകൾക്ക് എപ്പോഴും കുറ്റം കണ്ടുപിടിക്കാൻ ആണ് താൽപ്പര്യം. വണ്ണം ഉണ്ടെങ്കിൽ കുറ്റം, വണ്ണം ഇല്ലങ്കിൽ കുറ്റം, മുടി ഉണ്ടെങ്കിൽ കുറ്റം, മുടി ഇല്ലെങ്കിൽ കുറ്റം, നിറം കൂടിയാൽ കുറ്റം, കുറഞ്ഞാൽ കുറ്റം, അങ്ങനെ പലതരം കുറ്റങ്ങൾ ആണ് ആളുകൾ പറയുന്നത്. ആദ്യമൊക്കെ അതൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നുമായിരുന്നു. എന്നാൽ ആ വിഷമം ഒന്നും എനിക്ക് ഇപ്പോൾ ഇല്ല. ഞാൻ അത്യാവിശം വർക്ക്ഔട്ടുകൾ ഒക്കെ ചെയ്യുന്ന ആൾ ആയിരുന്നു. എന്നാൽ അതിനു വേണ്ടി ചത്ത് കിടക്കാരൊന്നും ഇല്ല. ചെറുപ്പം മുതലേ എന്റെ ശരീരപ്രകൃതം ഇങ്ങനെ ആണ്.

അത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഒരുപാട് മുതിർന്ന കഥാപാത്രങ്ങളുടെ വേഷം അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ജ്വാലയായ് യില്‍ 35വയസ്സുകാരിയുടെ വേഷം ചെയ്തപ്പോൾ എന്റെ പ്രായം പത്തൊൻപത് വയസ്സായിരുന്നു. ആദ്യമൊക്കെ അതിൽ എനിക്ക് വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത് ഇല്ല എന്നും താരം പറഞ്ഞു.