‘തന്തയെ പോലെ തന്നെ പൊട്ടനാണ്’ ഗോകുല്‍ സുരേഷിനെതിരെ രശ്മി ആര്‍ നായര്‍

സുരേഷ് ഗോപിക്കെതിരായ ട്രോളുകളില്‍ പ്രതികരണവുമായി മകന്‍ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു ട്രോളിന് ഗോകുല്‍ മറുപടിയുമായെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, തഗ്ലൈഫ് മോഡിലല്ല താന്‍ ആ കമന്റ് ചെയ്തതെന്നും ഭയങ്കര…

സുരേഷ് ഗോപിക്കെതിരായ ട്രോളുകളില്‍ പ്രതികരണവുമായി മകന്‍ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു ട്രോളിന് ഗോകുല്‍ മറുപടിയുമായെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, തഗ്ലൈഫ് മോഡിലല്ല താന്‍ ആ കമന്റ് ചെയ്തതെന്നും ഭയങ്കര വേദനയോടെയായിരുന്നുവെന്നും ഗോകുല്‍ പറഞ്ഞിരുന്നു. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ മനസ് തുറന്നത്.

‘അര്‍ധരാത്രി 12.30നാണ് ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4.30 വരെ അതും പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. ഇതിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് മോഡല്‍ രശ്മി ആര്‍ നായര്‍. തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാല്‍ അതിന്റെ ഒരഹങ്കാരവുമില്ല എന്ന തലക്കെട്ടോടു കൂടിയാണ് ഗോകുല്‍ സുരേഷിന്റെ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ടിട്ട് രശ്മി പോസ്റ്റ് ചെയ്തത്.

സുരേഷ് ഗോപിയുടെയും സിംഹവാലന്‍ കുരങ്ങിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നായിരുന്നു ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.

അതേസമയം ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ അവതരിപ്പിക്കുന്നത്. ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍.