‘ഒരിക്കല്‍ എങ്കിലും കോടതി മുറിയില്‍ ശരീരത്തെ വയലേറ്റ് ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് എതിരെ പരാതിക്കാരി ആയി നിന്നിട്ടുണ്ടോ? കുറിപ്പ്

ടൊവിനോ- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന നാരദന്‍ ചിത്രത്തെ പ്രശംസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്റെ കുറിപ്പ്. ഇത്രയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ ചാനലുകളും കോടതി മുറികളും വന്ന, ചാനല്‍ സ്‌പോര്‍ണ്‍സേര്‍ഡ് മോറല്‍ പൊലീസിംഗിനെതിരെ കലാപം ആയ…

ടൊവിനോ- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന നാരദന്‍ ചിത്രത്തെ പ്രശംസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്റെ കുറിപ്പ്. ഇത്രയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ ചാനലുകളും കോടതി മുറികളും വന്ന, ചാനല്‍ സ്‌പോര്‍ണ്‍സേര്‍ഡ് മോറല്‍ പൊലീസിംഗിനെതിരെ കലാപം ആയ മറ്റൊരു സിനിമ താന്‍ അടുത്തിടെ കണ്ടിട്ടില്ലെന്നാണ് രശ്മിത ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നല്ല സിനിമ അനുഭവത്തിന് ആഷിഖ് അബുവിന് നന്ദിയും പറയുന്നുണ്ട് രശ്മിത.

കുറിപ്പ് വായിക്കാം

ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ഇതുപോലെ ധാര്‍ഷ്ട്യം നിറഞ്ഞ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന news anchor- ക്ക് മുന്നില്‍ ഇരുന്നിട്ട് ഉണ്ടോ? ( പലവട്ടം ഞാനിരുന്നതാണ് )
ഒരിക്കല്‍ എങ്കിലും കോടതി മുറിയില്‍ ശരീരത്തെ violate ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ക്ക് എതിരെ പരാതിക്കാരി ആയി നിന്നിട്ട് ണ്ടോ ? (Degree പരീക്ഷ കഴിയും മുന്‍പേ അമ്പലപ്പുഴ magistrate കോടതിയില്‍ പരാതിക്കാരി ആയി ഞാന്‍ നിന്നിട്ടുണ്ട്)
നിങ്ങള്‍ വനിതാ അഭിഭാഷക ആയി നില്‍ക്കുന്ന കോടതി മുറിയില്‍ ആണ്‍ ഹുങ്ക് അടയാളപെടുത്തി പോകാന്‍ ശ്രമിച്ച ഒരു അഭിഭാഷകന്‍ എങ്കിലും ഉണ്ടായിരുന്നോ?( yes…ഒന്നല്ല, ഒരുപാട്)
24×7 news കാലം നിങ്ങളില്‍ സമ്മര്‍ദ്ദം നിറച്ച് PCR – ന്റെ കൊടും തണുപ്പില്‍ news producer ആയി മൂത്രം ഒഴിക്കാന്‍ പോകാന്‍ നേരം കിട്ടാതെ നിങ്ങള്‍ ഇരുന്നിട്ട് ഉണ്ടോ ( എനിക്ക് അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു)!
ചാനല്‍ ചര്‍ച്ചയില്‍ സഹ panelist ആയ കപട സദാചാര വാദി വേശ്യാ എന്നുപോലും വിളിച്ചിട്ടും ഒപ്പം ഇരുന്ന ആളുകളോ നിങ്ങളെ വിളിച്ച് വരുത്തിയ anchor പോലുമോ കമാ എന്ന് മിണ്ടാതെ verbal അക്രമിക യോട് മൗനമായി ഐക്യദാര്‍ഢ്യ പെട്ടു എന്ന് നിങ്ങള്‍ക്ക് പരാതി ഉണ്ടോ ( എനിക്കുണ്ട്)
നിങ്ങള്‍ കേള്‍ക്കുന്ന ചര്‍ച്ചകള്‍ സത്യത്തിന്റെ ചോര്‍ച്ചകള്‍ ആണെന്ന് തോന്നിയിട്ടുണ്ടോ? ( ഉണ്ട്)
മറ്റൊരു ചാനലില്‍ ഭൂകമ്പം ബ്രേക്കിംഗ് ന്യൂസ് ആയി പോകുമ്പോ ഉറക്ക പായില്‍ നിന്നും സ്വന്തം reporter. .എ വിളിച്ചു ഉണര്‍ത്തി live നില്‍ക്കാന്‍ പറഞ്ഞ അനുഭവം ഉണ്ടോ? ( സത്യം ആയും നേരാ)
എങ്കില്‍, എങ്കില്‍….നിങ്ങള്‍ ആഷിക് അബുവിന്റെ നാരദന്‍ കാണണം!
ഇത്ര അധികം യാഥാര്‍ത്ഥ്യ ബോധത്തോടെ ചാനലുകളും കോടതി മുറികളും വന്ന ചാനല്‍ sponsored moral policing..നെതിരെ കലാപം ആയ മറ്റൊരു സിനിമ ഞാന്‍ അടുത്തിടെ കണ്ടിട്ടില്ല!പരിചയമുള്ള പല മാധ്യമ മുഖങ്ങളും ഓര്‍മയില്‍ തെളിഞ്ഞു! നികേഷ് sir, Andur Sahadevan , PT Nassar, M P Basheer , JB എന്ന John Brittas, Balagopal. B. Nair , Smruthy Paruthikad , Aparna Sen , Aparna , Harshan Poopparakkaran , Saneesh Elayadath , Abhilash Mohanan, Syam Devaraj Rajesh Krishna നമ്മോട് കള്ളം പറയാത്ത ഒരു സിനിമ.
(NP Nisa തകര്‍ത്തു! ഉമ്മ). Tovino ആറാടി ! ഷറഫുദ്ദീന്‍ നല്‍കുന്നത് അസാധ്യ പ്രതീക്ഷ ആണ്! അവസാന scene-ല്‍ Indranse പറയുന്ന വാക്കുകള്‍ മാധ്യമ രംഗത്തും നീതിന്യായ രംഗത്തും പുതിയ പ്രതീക്ഷകള്‍ തരുന്നു. നല്ല സിനിമ അനുഭവത്തിന് നന്ദി ആഷിക്, Rajeev Ramachandran , ഉണ്ണി R, Santhosh T. കുരുവിള…….
തുടക്കത്തില്‍ ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ച negative comments അതിജീവിച്ച് murmuring പബ്ലിസിറ്റി..യിലൂടെ സിനിമ ജനപ്രിയമായി മുന്നേറുന്നത് സന്തോഷം തരുന്നു!
NB- ഇതില്‍ കാണിക്കുന്ന ഒരു സദാചാര ചര്‍ച്ചയ്ക്ക് സമാനമായ ഒരു സംഭവം കേരളത്തില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്ത ഒരു ചര്‍ച്ച link ഇവിടെ ചേര്‍ക്കുന്നു.