‘തിയറ്ററിന് മുന്നില്‍ ഒരു ജനസാഗരം തന്നെ ഇതുപോലെ വഞ്ചിക്കപ്പെട്ട ഉണ്ടായിരുന്നു’ K.G.F കാണാന്‍ പോയ അനുഭവം പങ്കുവെച്ച് കുറിപ്പ്

വിഷു ദിനത്തില്‍ കെജിഎഫ് കാണാന്‍ പോയതിനെ കുറിച്ച് രതീഷ് പി ആര്‍ രെജുവിന്റെ കുറിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്ത് തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ മോശം അനുഭവമാണ് രതീഷ് മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ‘ഇന്നത്തെ ഡേറ്റ് വെച്ച് ടിക്കറ്റ് ബുക്ക് ആവുന്നത് കണ്‍ഫര്‍മേഷന്‍ വരുമ്പോള്‍ നാളെ 6 30 show ആയി മാറിയിരിക്കുന്നു തീയറ്ററിന് മുന്നില്‍ ഒരു ജനസാഗരം തന്നെ ഇതുപോലെ വഞ്ചിക്കപ്പെട്ട ഉണ്ടായിരുന്നു അതില്‍ തന്നെ എത്രയോ ഫാമിലി മെമ്പേഴ്‌സ് ഉണ്ടായിരുന്നു ഈയൊരു പ്രവണത ഏതെങ്കിലും തിയേറ്ററിലെ ഭാഗത്തുനിന്നും ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ടോ? യെന്ന് രതീഷ് ചോദിക്കുന്നുണ്ട്.

15/04/22 വിഷു ആയതിനാൽ കുടുംബവുമൊത്ത് ഒരു സിനിമയ്ക്ക് പോകാം എന്ന് കരുതി അങ്ങനെയിരിക്കെ KGF ചാപ്റ്റർ ടു തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു അങ്ങിനെ ചാലക്കുടി സുരഭി സീറ്റ് അവൈലബിലിറ്റി കണ്ട് ടിക്കറ്റ് ന്യൂ വഴി അഞ്ച് ടിക്കറ്റുകൾ ബുക്ക് ചെയ്തു 6. 30നായിരുന്നു ഷോ ഷോ കാണാൻ ഞങ്ങൾ എല്ലാവരും കൂടി ചാലക്കുടി സുരഭി യിലേക്ക് തിരിച്ചു അവിടെ ചെന്നപ്പോൾ ഇന്ന് ദുഃഖവെള്ളി ആയതിനാൽ show ഇല്ല എന്നും പറഞ്ഞു ഇന്നത്തെ ദിവസം ഷോ ഇല്ല എങ്കിൽ പിന്നെ എന്തിനാണ് ഇന്നത്തെ ഡേറ്റ് വെച്ച് ടിക്കറ്റ് ബുക്ക് ആവുന്നത് കൺഫർമേഷൻ വരുമ്പോൾ നാളെ 6 30 show ആയി മാറിയിരിക്കുന്നു തീയറ്ററിന് മുന്നിൽ ഒരു ജനസാഗരം തന്നെ ഇതുപോലെ വഞ്ചിക്കപ്പെട്ട ഉണ്ടായിരുന്നു അതിൽ തന്നെ എത്രയോ ഫാമിലി മെമ്പേഴ്സ് ഉണ്ടായിരുന്നു ഈയൊരു പ്രവണത ഏതെങ്കിലും തിയേറ്ററിലെ ഭാഗത്തുനിന്നും ഇതിനുമുൻപും ഉണ്ടായിട്ടുണ്ടോ?

rageeth facebook post about kgf 2
Gargi