അവര്‍ വീണ്ടും ഒത്തുകൂടി…മഞ്ജുവിനെ തിരഞ്ഞ് ആരാധകര്‍..!!

പ്രിയപ്പെട്ട താരങ്ങള്‍ ഒത്തുകൂടുമ്പോള്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. ഇപ്പോഴിതാ നടിയും സംവിധായികയും ആയ ഗീതു മോഹന്‍ദാസ് പങ്കുവെച്ച പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. സംയുക്ത വര്‍മ്മയ്ക്കും ഭാവനയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഗീതുമോഹന്‍ദസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പ്രിയപ്പെട്ടവര്‍ക്കൊപ്പം ഗീതുമോഹന്‍ദാസ് പങ്കുവെച്ച ഈ സൗഹൃദ നിമിഷം ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും സംയുക്തയുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമാണ്. അതുപോലെ, മലയാള സിനിമയില്‍ നിന്ന് അഞ്ച് വര്‍ഷത്തോളമായി മാറി നില്‍ക്കുന്നെങ്കിലും ഭാവനയും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്. താരം എന്നാണ് മലയാള സിനിമിയിലേക്ക് തിരിച്ച് വരിക എന്നോര്‍ത്ത് കാത്തിരിക്കുകയാണ് ആരാധകര്‍.

ഗീതു മോഹന്‍ദാസ് ആകട്ടെ ഇപ്പോള്‍ സംവിധാന രംഗത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്. നിവിന്‍ പോളിയെയും റോഷന്‍ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഗീതു ഒരുക്കിയ മൂത്തോന്‍ കരിയറിലെ മികച്ച സിനിമയാണ്. പ്രിയ താരങ്ങള്‍ എവിടെയാണ് ഒത്തുകൂടിയത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പലരും മഞ്ജു വാര്യരെ തിരഞ്ഞുള്ള കമന്റുകളാണ് ചിത്രത്തിനടിയില്‍ പങ്കുവെയ്ക്കുന്നത്. മറ്റ് സഹപ്രവര്‍ത്തകരും ആരാധകരും എല്ലാം ചിത്രത്തിന് കമന്റുകള്‍ പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്.

 

Previous articleഎനിക്കിഷ്ടം സാമന്തയെ…! തുറന്ന് പറഞ്ഞ് അര്‍ജുന്‍ കപൂര്‍!
Next article“ഫയര്‍..! പുറത്തേക്ക് വരിക” പിന്നെ തീയറ്ററും തല്ലിപ്പൊളിച്ചാണ് മടങ്ങിയത്..!! അനുഭവം പങ്കുവെച്ച് സിദ്ദിഖ്