“ഇവള്‍ ഒരു അഭിനയ പിസാസ്” രേവതിയുടെ നേട്ടം ആഘോഷമാക്കി സുഹൃത്തുക്കള്‍!!

ഇത്തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ നടി രേവതിയ്ക്ക് വിരുന്നൊരുക്കി സുഹൃത്തുക്കള്‍. സിനിമാ രംഗത്തെ തന്നെ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ലിസ്സി, സുഹാസിനി, ഖുശ്ബൂ, അംബിക എന്നിവര്‍ ചേര്‍ന്നാണ് രേവതിയ്ക്ക് ലഭിച്ച ആ നേട്ടം ആഘോഷമാക്കി മാറ്റിയത്. ഇതിന്റെ ഫോട്ടോ ലിസ്സിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്.

വര്‍ഷങ്ങളായി മലയാളത്തിലും മറ്റ് ഭാഷാ ചിത്രങ്ങൡും നടിയായും സംവിധായികയായും തിളങ്ങുന്ന താരമാണ് രേവതി. രേവതിയെ തേടി വൈകി വന്ന ഈ നേട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കുകയാണ്. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഇവര്‍ രേവതിയ്ക്ക് വിരുന്ന് ഒരുക്കിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് രേവതി. പ്രിയ സുഹൃത്തിന് വൈകി വന്ന നേട്ടത്തില്‍ തങ്ങളും സന്തോഷമുണ്ടെന്നും അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നും ലിസ്സി രേവതിയ്ക്കും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പവുമുള്ള ഫോട്ടോ പങ്കുവെച്ച്

കുറിച്ചു, ‘ഭൂതകാലത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ രേവതിയുടെ വിജയം ആഘോഷിക്കുന്നു.. എന്ന് പറഞ്ഞാണ് ലിസ്സി പോസ്റ്റ് പങ്കുവെച്ചത്. എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിതെന്നും താരം കുറിയ്ക്കുന്നു. പ്രഭു സാറിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ”അതു ഒരു അഭിനയ പിസാസ്” എന്നാണ് രേവതിയെ കുറിച്ച് പറയുന്നത്. യുവതാരങ്ങളുമായി മത്സരിച്ച് കരിയറില്‍ ഈ സമയത്ത് സംസ്ഥാന അവാര്‍ഡ് നേടാനായത് വലിയ നേട്ടമാണ്! ഞങ്ങള്‍ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു..

എന്നും ലിസ്സി രേവതിയെ കുറിച്ച് കുറിച്ചു. അതേസമയം തന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിച്ച് രേവതിയും രംഗത്ത് എത്തിയിട്ടുണ്ട്. എണ്‍പതുകളിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡിന്റെ നേട്ടം ആഘോഷമാക്കി.. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നമ്മുടെ നേട്ടങ്ങളില്‍ സന്തോഷിക്കും.. തനിക്ക് ഇവരെപ്പോലുള്ള സുഹൃത്തുക്കളെ ലഭിച്ചത് അനുഗ്രഹമാണ്. എല്ലാവരോടും സ്‌നേഹം എന്നാണ് രേവതി കുറിച്ചത്. ഭൂതകാലം എന്ന സിനിമയ്ക്കായിരുന്നു രേവതി ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

Previous articleനടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം
Next articleഈ നാടകക്കാരന് ഇതില്‍ കൂടുതല്‍ എന്താണ് ലഭിക്കാനുള്ളത്! സന്തോഷം പങ്കിട്ട് ഹരീഷ് പേരടി