വൃത്തികേട് കണ്ടാൽ ഞാൻ വിളിച്ചു പറയും ആരായാലും ശരി! - മലയാളം ന്യൂസ് പോർട്ടൽ
Film News

വൃത്തികേട് കണ്ടാൽ ഞാൻ വിളിച്ചു പറയും ആരായാലും ശരി!

സോഷ്യൽ മീഡിയയിൽ  സജീവമായ താരമാണ് രേവതി സമ്പത്ത്. തന്റെ നിലപാടുകൾ മുഖം നോക്കാതെ പറയുന്ന താരങ്ങളിൽ ഒരാൾ  കൂടിയാണ് രേവതി. നടിയും മോഡലും ആയ രേവതി എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കൂടി വെട്ടി തുറന്നു പറയാറുണ്ട്. അതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. പലപ്പോഴും താരത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും തന്റെ നിലപാടുകളിൽ താരം ഉറച്ച് നിന്നിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. കുറിപ്പ് വായിക്കാം,

നീതികേട് കണ്ടാൽ ഞാൻ പ്രതിഷേധിക്കും അതിനിയിപ്പോൾ ഏത് മറ്റേ ആൾ ആണെങ്കിലും ശരി.ഇങ്ങനെ എന്നെ ഇഷ്ടപ്പെടുന്നവർ കൂടെ നിന്നാൽ മതിയാകും. അല്ലാത്തവർക്ക് എന്റെ ജീവിതത്തിൽ സ്ഥാനമില്ല.കൂട്ടുകെട്ടോ, ബന്ധങ്ങളോ, പ്രിവിലേജോ,മറ്റ് വൈകാരിക തലങ്ങളോ, സാമ്പത്തികമോ ഒന്നും അനീതിയെ താങ്ങാനോ /മറച്ചുവെക്കാനോ എനിക്ക് ആയുധങ്ങളല്ല.വൃത്തികേട് കണ്ടാൽ ഞാൻ വിളിച്ചു പറയും ആരായാലും ശരി.അതിനെ താങ്ങിക്കൊണ്ടുള്ള ഒരു മൈരും എനിക്ക് വേണ്ട ജീവിതത്തിൽ അതിപ്പോൾ പ്രൊഫഷണൽ ഗ്രോത്ത് ആണെങ്കിലും,സൗഹൃദങ്ങളോ, വ്യക്തികളോ എന്താണേലും ശരി. ഇത് കാരണം പലരും അസ്വസ്ഥരാണ്. പലർക്കും അങ്ങ് പിടിക്കുന്നില്ല എന്നറിയുന്നു.നോക്കു നിങ്ങളെയാരെയും നഷ്ടപ്പെടുന്നു എന്ന് തോന്നുന്നില്ല കാരണം അനീതിയിക്ക് വെള്ളപൂശുന്ന ആളുകൾക്ക് എന്റെ ജീവിതത്തിൽ ഇടമില്ല. നീതിയുടെ കൂടെ നിൽക്കുന്ന ഒരാൾ മതിയാകും എനിക്ക്. അവസാന ശ്വാസം വരെ ശബ്ദം ഉയരും..!!

Join Our WhatsApp Group

Trending

To Top
Don`t copy text!