ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല, സിദ്ദിഖിനെതിരെ വീണ്ടും രേവതി!

“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം…

“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.
വെള്ളിയാഴ്ച ചേർന്ന ‘അമ്മ യോഗത്തിനു ശേഷം ആണ് രേവതി സിദ്ദിഖിനെതിരെ വിമർശനവുമായി എത്തിയത്. യോഗത്തിൽ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ട ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പിരിച്ചു വിടുന്നതിന്റെയും പാർവതിയുടെ രാജിയെയും പറ്റി സംസാരിക്കാനായിരുന്നു യോഗം വിളിച്ച് കൂട്ടിയത്. എന്നാൽ യോഗത്തിൽ എന്താണ് നടന്നതെന്ന് താരങ്ങൾ കൂടുതൽ വ്യക്തമാക്കിയില്ലെങ്കിലും ഇപ്പോൾ ബിനീഷിനെ അമ്മയിൽ നിന്ന് പിരിച്ചു വിടുന്നില്ലെന്നും താരത്തിന്റെ കൂടി വിശദീകരണം തേടിയതിനു ശേഷം മാത്രമേ ആ കാര്യങ്ങളിൽ വേണ്ട തീരുമാനം എടുക്കു എന്നുമാണ് യോഗത്തിൽ തീരുമാനിച്ചത്.
ഇതിനു പിന്നാലെയാണ് രേവതി തന്റെ നിലപാടുമായി ഫേസ്ബുക്കിൽ എത്തിയത്. താരത്തിന്റെ കുറുപ്പ് ഇങ്ങനെ,  “ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.