പത്തുവയസുകാരന് ലഭിച്ച പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

പത്തുവയസുകാരന് ലഭിച്ച പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പത്ത് വയസുകാരന് തന്റെ ജന്മദിനത്തില്‍ സമ്മാനമായി ലഭിച്ചത് ലബോര്‍ഗിനി അവന്റഡോര്‍ ആണ്. നൈജീരിയയില്‍ നിന്നുള്ള മോംഫ ജൂനിയര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് അവല്‍ മുസ്തഫയ്ക്ക്…

പത്തുവയസുകാരന് ലഭിച്ച പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പത്ത് വയസുകാരന് തന്റെ ജന്മദിനത്തില്‍ സമ്മാനമായി ലഭിച്ചത് ലബോര്‍ഗിനി അവന്റഡോര്‍ ആണ്. നൈജീരിയയില്‍ നിന്നുള്ള മോംഫ ജൂനിയര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് അവല്‍ മുസ്തഫയ്ക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത് 2.82 കോടിയുടെ ലബോര്‍ഗിനിയാണ്. മോംഫയ്ക്ക് ലഭ്യമായ ആദ്യത്തെ ആഡംബര കാറല്ല ഇത്. ഇത് ശേഖരത്തില്‍ ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. സ്വകാര്യ ജെറ്റുകളും സൂപ്പര്‍ കാറുകളും ഉള്‍പ്പെടെ വലിയൊരു ശേഖരം തന്നെയുണ്ട്. എന്നിരുന്നാലും, പത്ത് വയസ്സുള്ളപ്പോള്‍ മോംഫയ്ക്ക് നിയമപരമായി കാര്‍ ഓടിക്കാന്‍ കഴിയില്ല, എന്നാല്‍ പാസഞ്ചര്‍ സീറ്റിലിരുന്ന് തന്റെ യാത്ര ആസ്വദിക്കാന്‍ കുട്ടിക്ക് കഴിയും.

https://www.instagram.com/p/Cc7d2detNCq/?utm_source=ig_web_copy_link

മോംഫ ജൂനിയര്‍ ആഫ്രിക്കയിലെ സമ്പന്നനായ കുട്ടിയാണ്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഇസ്മയിലിയ മുസ്തഫയുടെ മകനാണിത്. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 1.2 മില്യണ്‍ ഫ്ളോവേഴ്സാണ് ഇയാള്‍ക്ക് ഉള്ളത്. തന്റെ ആഢംബര ജീവിതം സമൂഹ മാധ്യമങ്ങളിലൂടെ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് നിരവധി റോള്‍സ് റോയ്സ് മോഡലുകളും നിരവധി വീടുകളും കുറഞ്ഞത് രണ്ട് സ്വകാര്യ ജെറ്റുകളും ഉണ്ട്. മോംഫ ജൂനിയറിന്റെ വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉള്‍പ്പെടെ നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

https://www.instagram.com/p/CToqYkuNWaE/?utm_source=ig_web_copy_link

മോംഫ കാറിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മകന് ഇത്തരം ആഡംബര സമ്മാനങ്ങള്‍ നല്‍കുന്നത് അവനെ നശിപ്പിക്കുമെന്ന് കമന്റ് ചെയ്യുന്നു.