എനിക്ക് ഇത് ഇത്രയും മിസ് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല!

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ…

rima about cinema

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹ ശേഷം റിമ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നു. പ്രളയ ഫണ്ട് മുക്കിയെന്ന ആരോപണം അടുത്തിടെ റീമയ്ക്കും ഭർത്താവ് ആഷിക് അബുവിനും നേരെ അടുത്തിടെ ഉണ്ടായിരുന്നു. അവയെ എല്ലാം വളരെ സംയോജിതമായാണ് താര ദമ്പതികൾ നേരിട്ടതും.തന്റെ നിലപാട് പൊതുവേദികളിൽ എവിടെയും തുറന്ന് പറയാനുള്ള ധൈര്യം ഉള്ള നടികൂടിയാണ് റിമ. അത് കൊണ്ട് തന്നെ താരത്തിന് വിമർശനവും വലിയ രീതിയിൽ ലഭിക്കാറുണ്ട്.rima

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖത്തിനിടയിൽ സിനിമയെയും തീയേറ്ററുകളെയും കുറിച്ച് റിമ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തിയേറ്ററിൽ പോയി സ്ഥിരമായി സിനിമ കാണാറുള്ള ആളാണ് താൻ എന്നും എന്നാൽ ഇപ്പോൾ തിയേറ്ററുകളെ തനിക്ക് ഒരുപാട് മിസ് ചെയ്യാറുണ്ടെന്നുമാണ് റിമ പറഞ്ഞിരിക്കുന്നത്. റിമയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്കിത്രയും മിസ്സ് ചെയ്യുമെന്ന്, ഇതെന്റെ കയ്യീന്ന് പോയി. കൊവിഡിന്റെ രണ്ടാം വേവ് ആയപ്പോഴേക്കും ഞാന്‍ തകര്‍ന്നുപോയി. പി.വി.ആര്‍ന് മുന്നില്‍ പോയി നിന്ന് നോക്കുമ്പോള്‍ സങ്കടം തോന്നും. തീയേറ്ററുകൾ പെട്ടന്ന് തുറക്കാൻ വേണ്ടി കാത്തിരിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ.

തിയേറ്ററില്‍ പോയി പടം കാണുന്നത് വളരെ ത്രില്ലിംഗ് തന്നെ ആണ്. ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച് പോയി, ക്യൂ നിന്ന്, പാേപ്‌കോണ്‍ മേടിച്ച്, സീറ്റൊക്കെ പിടിച്ച്, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് പടം കാണുന്നത് വലിയ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ആണ്. അതൊക്കെ ഇപ്പോൾ ഒരുപാട് മിസ് ചെയ്യുന്നു. സത്യത്തിൽ അതൊക്കെ എന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് എനിക്ക് ഇപ്പോൾ ആണ് മനസ്സിലാകുന്നത് എന്നും അത് കൊണ്ട് തന്നെ എത്രയും വേഗം ആ എക്സ്പീരിയൻസ് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാൾ ആണ് ഞാൻ എന്നുമാണ് അഭിമുഖത്തിനിടയിൽ റിമ പറഞ്ഞത്.