അമ്മയില്‍ അങ്ങനെ സംഭവിച്ചെങ്കില്‍ അത് ഞങ്ങളുടെ വിജയമെന്ന് റിമ കല്ലിങ്കല്‍!!

കഴിഞ്ഞ ദിവസത്തെ താരസംഘടനയായ അമ്മയുടെ മീറ്റിംഗിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനിമുതല്‍ ഒരു ഇന്റേണല്‍ കമ്മിറ്റി ഉണ്ടാകും എന്ന കാര്യം സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ അറിയിച്ചത്. താരസംഘടനയായ അമ്മ എടുത്ത…

കഴിഞ്ഞ ദിവസത്തെ താരസംഘടനയായ അമ്മയുടെ മീറ്റിംഗിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനിമുതല്‍ ഒരു ഇന്റേണല്‍ കമ്മിറ്റി ഉണ്ടാകും എന്ന കാര്യം സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ അറിയിച്ചത്. താരസംഘടനയായ അമ്മ എടുത്ത ഈ തീരുമാനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കല്‍.

താരസംഘനയായ ‘അമ്മ’യില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമായി കാണുന്നുവെന്ന് ആണ് നടി റിമ കല്ലിങ്കല്‍ പറയുന്നത്. മീറ്റൂ പോലുള്ള ആരോപണങ്ങളും നടിയെ ആക്രമിച്ച കേസും ഹേമ കമ്മിഷനും എല്ലാം ചര്‍ച്ചയാകുന്ന ഈ അവസരത്തിലാണ് റിമ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിമ ഈ പ്രസ്താവന നടത്തിയത്.

റിമയുടെ വാക്കുകള്‍ ഇങ്ങനെ… അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്.അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് ഞങ്ങളുടെ വിജയമായി കാണുന്നു.

അമ്മയെ അഭിനന്ദിക്കുന്നു എന്ന് റിമ പറഞ്ഞു. ഹേമ കമ്മിഷന്‍ പുറത്ത് വിടാത്തതിനെ ചൊല്ലി വലിയ വിവാദങ്ങളാണ് എങ്ങും ഉയരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനെതിരെ ഡബ്ല്യൂസിസി അംഗങ്ങളടക്കം വ്യാപകമായി പ്രതിഷേധിച്ചിരുന്നു.