കാണാതായ നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. ഞെട്ടലോടെ സിനിമ ലോകം !!

കുറച്ചു നാളുകൾക്ക് മുൻപായിരുന്നു ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. എവിടെ പോയി എന്ന കാര്യം കുടുംബക്കാർക്കും സുഹൃത്തുകൾക്കും ഒന്നും തന്നെ അറിയില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും വിവരം ഒന്നും കിട്ടാത്തതിനെ തുടർന്ന് അന്യൂഷണം…

കുറച്ചു നാളുകൾക്ക് മുൻപായിരുന്നു ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. എവിടെ പോയി എന്ന കാര്യം കുടുംബക്കാർക്കും സുഹൃത്തുകൾക്കും ഒന്നും തന്നെ അറിയില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും വിവരം ഒന്നും കിട്ടാത്തതിനെ തുടർന്ന് അന്യൂഷണം ആരംഭിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയോ വീട്ടിൽ ഇല്ല എന്നറിഞ്ഞതോടെ ആണ് കാര്യം ഗൗരവത്തിൽ എടുക്കുന്നത്. ഇപ്പോഴിതാ കാണാതായ ബംഗ്ലാദേശി നടിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് വരുന്നത്.

റൈമയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. തഖക്ക് സമീപം ഹസ്‌ത്രപൂർ പാലത്തിനടുത്ത് നിന്നാണ് റൈമയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി അന്യൂഷണം ആരംഭിച്ചത്. ചാക്കുകെട്ട് കണ്ടതിന് ശേഷമാണ് ഇത് എന്താണെന്ന് തിരയുന്നതും. പിന്നീട് സംശയം തോന്നിയതിന് ശേഷമാണ് പോലീസിനെ വിവരം അറിയിക്കുന്നതും. റൈമയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ നേരുത്തെ തന്നെ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്മാർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് റൈമയുടെ ഭർത്താവിനെയും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. 1998 ൽ ഭർത്തമാൻ എന്ന ചിത്രത്തിലൂടെ ആണ് റൈമ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് 25 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു സിനിമകൾക്ക് പുറമെ ടീവി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.