‘ഊള ബാബുവിനെ പോലെയാകരുത്’..! യുവ നടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍..!

മലയാള സിനിമാ രംഗത്തെ യുവ നടി, നടനും നിര്‍മാതാവും ആയ വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതിയുമായി മുന്നോട്ട് വന്നതോടെ നടന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ഊള ബാബുവിനെ പോലെ ആകരുത് എന്ന തലകെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ മീമുകള്‍ എത്തുന്നത്. നടി റിമ കല്ലിങ്കലും യുവ നടിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തി ഈ മീം പങ്കുവെച്ചിരിക്കുകയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി, സ്‌റ്റോറിയായിട്ടാണ് റിമ ഇത് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഇതാദ്യമായാണ് സിനിമാമേഖലയില്‍ നിന്നുള്ള ഒരു താരം നടിക്ക് പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങള്‍ ഊളബാബുവിനെ പോലെയാകരുത്’ എന്ന് കുറിക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്ററാണ് റിമ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ആക്കിയത്.

മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീ ശബ്ദങ്ങളില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ഇതിനോടകം തന്നെ സിനിമാ രംഗത്തെ പെണ്‍കൂട്ടായ്മ വിജയ് ബാബുവിന്റെ കേസില്‍ യുവനടിയ്‌ക്കൊപ്പം തന്നെ നിന്നു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എത്രയും പെട്ടെന്ന് നടിയ്ക്കിതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കണം എന്നും, ജീവന്‍ വരെ ആപത്തിലായിരിക്കുന്ന ഈ അവസ്ഥയില്‍ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നുമാണ്

മലയാള സിനിമയിലെ പെണ്‍കൂട്ടായ്മയായ ഡബ്ല്യു. സി. സി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. ഈ കുറിപ്പും റിമ തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കേസില്‍ സിനിമാ രംഗത്ത് നിന്നും ഉള്ള ഈ നിശബ്ദത ഭയാനകം ആണെന്നും ഡബ്ല്യു സിസി ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Aswathy