ഫാഷന്‍ ട്രെന്‍ഡ് എന്ന് പറഞ്ഞാല്‍ ഇതാണ്..! ആരാധകരുടെ മനം കവര്‍ന്ന് റിമയുടെ ഫോട്ടോകള്‍..!

നൃത്ത രംഗത്ത് ചുവടുറപ്പിച്ച് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച താരം, സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ…

നൃത്ത രംഗത്ത് ചുവടുറപ്പിച്ച് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച താരം, സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ റിമയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഫാഷന്‍ ട്രെന്‍ഡിന്റെ പുതിയ തലങ്ങള്‍ കീഴടക്കിക്കൊണ്ടാണ് റിമ തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടില്‍ റിമ അണിഞ്ഞിരിക്കുന്ന വസ്ത്രം തന്നെയാണ് ഈ ഫോട്ടോകളുടെ ഹൈലൈറ്റ്.

ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗ സൃഷ്ടിക്കാന്‍ റിമയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും റിമയുടെ പുതിയ ലുക്കിന് കമന്റ് ചെയ്തിട്ടുണ്ട്. ഇതാരപ്പാ ഗ്രീക്ക് ദേവതയോ എന്നാണ് ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.

ഒരു ലോഡ് സദാചാരം മതിയാകാതെ വരും എന്നാണ് മറ്റൊരു വ്യക്തി ഈ ഫോട്ടോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്. എന്തായാലും പുതിയ ലുക്കില്‍ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ബേസില്‍ പൗലോ ആണ് റിമ കല്ലിങ്കലിന്റെ ഈ അതിമനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

രാഹുല്‍ മിശ്രയ്ക്കാണ് ഈ കോസ്റ്റിയൂമിനുള്ള ക്രെഡിറ്റ്. പുഷ്പ മാത്യുവാണ് റിമയയുടെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എന്നും ഫോട്ടോഷൂട്ടുകളില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന റിമയുടെ പുതിയ ഫോട്ടോകളും ആരാധകരുടെ മനം കവരുകയാണ്.