നീതിക്കായുള്ള അവളുടെ പോരാട്ടം അഞ്ചാം വർഷത്തിലേക്ക് പോസ്റ്റുമായി റീമ കല്ലിങ്കൽ !!

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് റീമാ കല്ലിങ്കൽ. നിരവധി സിനിമകളിൽ റീമ നായികയായി എത്തി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമ സംവിധായകൻ ആഷിക് അബുവിനെ റീമ…

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് റീമാ കല്ലിങ്കൽ. നിരവധി സിനിമകളിൽ റീമ നായികയായി എത്തി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമ സംവിധായകൻ ആഷിക് അബുവിനെ റീമ വിവാഹം ചെയ്തു. പല വിവാദങ്ങളിലും പെട്ടിട്ടിള്ള നായികയാണ് റീമ. ഇപ്പോൾ താരം നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് wcc യുടെ പോസ്റ്റ് പങ്ക് വെച്ചാണ് എത്തിയിരിക്കുന്നത്.

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ച ആണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്യൂഷണവും തൃപിതിപരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഞങ്ങളുടെ സഹപ്രവർത്തക ആവിശ്യപെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് കൊണ്ട് നീതി നടപ്പാക്കും എന്ന് ഉറപ്പ് വരുത്താൻ ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപെടുന്നു. എന്നാണ് wcc ഇൻസ്റ്റാഗ്രാം വഴി കുറിച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ റീമ കല്ലിങ്കൽ പങ്ക്‌വെച്ച് എത്തിയിരിക്കുന്നത്.