പ്രിയ നാത്തൂനേ എന്റെ പിറന്നാളാശംസകൾ, റിമിക്ക് ആശംസ നേർന്ന് മുക്ത

പ്രേക്ഷര്ക്ക് പ്രിയപ്പെട്ട ഗായികയാണ് റിമിടോമി, റിമി ഒരു ഗായിക മാത്രമല്ല മികച്ചൊരു നടിയും നർത്തകിയും ആണ്, ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന താരമാണ് റിമി, തന്റെ വർക്ക് ഔട്ട് വീഡിയോയും…

muktha-rimi

പ്രേക്ഷര്ക്ക് പ്രിയപ്പെട്ട ഗായികയാണ് റിമിടോമി, റിമി ഒരു ഗായിക മാത്രമല്ല മികച്ചൊരു നടിയും നർത്തകിയും ആണ്, ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന താരമാണ് റിമി, തന്റെ വർക്ക് ഔട്ട് വീഡിയോയും കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒക്കെ ആയി വാർത്തകളിൽ താരം താരം ഏറെ നിറഞ്ഞു നിന്നിരുന്നു. ഓണത്തിന് തന്റെ അമ്മയെയും വീട്ടുകാരെയും  പരിചയപ്പെടുത്തി റിമി തന്റെ പുത്തൻ യുട്യൂബ് വീഡിയോ ഇറക്കിയിരുന്നു, താരത്തിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ തിടുക്കമാണ്. ഇന്ന് പ്രേക്ഷരുടെ പ്രിയതാരം റിമിയുടെ പിറന്നാൾ ആണ്,

നിരവധി പേരാണ് റിമിക്ക് ആശംസകൾ നേർന്നെത്തിയിരിക്കുന്നത്.  ഇതിൽ റിമിയുടെ സഹോദരന്റെ ഭാര്യ മുക്തയുടെ ആശംസയാണ് ഏറെ  ശ്രദ്ധ നേടിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും ശക്തയായ സ്ത്രീ. നിങ്ങളെ പോലൊരു സഹോദരിയെ കിട്ടിയത് അത്ഭുതകരമാണ്. ഹാപ്പി ബെര്‍ത്ത് ഡേ ചേച്ചീ… എന്നായിരുന്നു വീഡിയോയ്ക്ക് മുക്ത നല്‍കിയ അടിക്കുറിപ്പ്. റിമിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നൊരു വീഡിയോ ആണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. അതുപോലെ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെ കുറിച്ച്‌ സൂചിപ്പിച്ച്‌ മറ്റൊരു ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു.

‘ആസ്‌ട്രേലിയന്‍ ട്രിപ്പ്, 2009 ല്‍ ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത് ഓര്‍മ്മയുണ്ടോ ചേച്ചി എന്ന് ക്യാപ്ഷന്‍ നല്‍കിയതിനൊപ്പം റിമിയെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് മുക്ത. മുക്ത മാത്രമല്ല സംഗീത ലോകത്ത് നിന്നും റിമിയുടെ അടുത്ത സൗഹൃദങ്ങളായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേരും ജന്മദിന സന്ദേശങ്ങളുമായി എത്തിയിരിക്കുകയാണ്. ഭാര്യ ദീപ്തിയ്ക്കും റിമിയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടാണ് വിധു എത്തിയിരിക്കുന്നത്. ‘മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്‌നേഹം.

ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വാര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ. മുന്നോട്ടും അടിച്ച്‌ പൊളിച്ചങ്ങു പോയേക്ക്… ഹാപ്പി ബെര്‍ത്ത് ഡേ റിമി എന്നായിരുന്നു ചിത്രത്തിന് താഴെ വിധു എഴുതിയ ക്യാപ്ഷന്‍