‘ബെൽറ്റ് ഇല്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു’; പഴയ രൂപത്തെക്കുറിച്ച് ഓർമിക്കുമ്പോൾ അതിലേക്കു തിരികെ പോകാനും വയ്യ !

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശമാധവൻ എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗാന രംഗത്തേയ്ക്ക് ചുവടുവെച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴും മലയ…

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശമാധവൻ എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗാന രംഗത്തേയ്ക്ക് ചുവടുവെച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴും മലയ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള ഗായിക കൂടിയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് മികച്ച ഒരു അവതാരകയും അഭിനേത്രിയുമാണ് റിമി ടോമിയെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.പലപ്പോഴും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന തന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ മറ്റ് സിനിമാതാരങ്ങളുടെ മേക്കോവറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത റിമിയ്ക്ക് ലാഭോയ്ച്ചിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയുടെ വാദം. എന്നാൽ ഇന്നിപ്പോൾ ശരീര ഭാരം കുറച്ച് സുന്ദരിയായതിനെ കുറിച്ച് താരം തന്നെ ഒരു അഭിമുഖത്തിൽ പറയുകയാണ്. “ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ഇടാൻ കഴിയുന്നതു പോലെ. എനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ.വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറു ചാടിയിരുന്നാലോ. പണ്ടു സ്‌റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കുന്നതിനായി ബെൽറ്റ് കെട്ടുമായിരുന്നു. സ്‌റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു. ചിലപ്പോൾ ഈ ഡയറ്റിങ് ഭാരിച്ച ഒരു ഉത്തരവാദിത്തം പോലെ തോന്നും. എങ്കിലും പഴയ രൂപത്തെക്കുറിച്ച് ഒാർമിക്കുമ്പോൾ അതിലേക്കു തിരികെ പോകാനും വയ്യ.” എന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്നത്.