മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

rimi-and-namitha

ഗായികയായും അവതാരകയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് റിമി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമി ടോമി മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഗായിക എന്നതിലുപരി ടെലിവിഷന്‍ അവതാരകയായും നടി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറി.

റിമി അവതാരകയായി എത്താറുളള മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

rimitomiറിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടി ആണ് ഇപ്പോളിതാ റിമിയ്ക്കുണ്ടായ ഒരു വിഷമം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് നടി നമിതാ പ്രമോദുമായി താന്‍ വഴക്കിട്ട സംഭവം റിമി പങ്കുവച്ചത്.നമിതയ്‌ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു ഇരുവരും വഴക്കിടാനുള്ള കാരണം സംഭവിച്ചത്. ഷോ അവസാനഘട്ടത്തില്‍ എത്തിയ സമയം. തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്.

അന്ന് ഷോയ്ക്ക് മുമ്ബ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി.അതിനിടെ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. കാരണം നമിത എടുത്തോ എന്നു ചോദിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞുവെന്നും വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞതെന്നും റിമി ടോമി തുറന്ന് പറഞ്ഞു.

namithaവളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു ആ വഴക്ക്. അന്ന് അതോര്‍ത്ത് ഒരുപാട് കരഞ്ഞിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി തങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ടും അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. നമിത തന്നെ ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ലെന്നും കരഞ്ഞു കൊണ്ടാണ് താന്‍ അന്നു വേദിയിലേക്കു കയറിയതെന്നും റിമി പങ്കുവച്ചു

Related posts

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

WebDesk4

ഗുരുവായൂർ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് വിമർശനവുമായി ഗോകുല്‍ സുരേഷ്

WebDesk4

രണ്ടു വിവാഹങ്ങളും പരാജയത്തിൽ, മദ്യത്തിന് അടിമ, വഴിവിട്ട പലബന്ധങ്ങൾ !! ഭാഗ്യ നായിക മീര ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ

WebDesk4

തെന്നിന്ത്യന്‍ നായികാ ഷീല കൗര്‍ വിവാഹിതയായി

WebDesk4

വധു വേഷത്തിൽ രഞ്ജിനി ഹരിദാസ് !! ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

ഞങ്ങൾ ഇടക്കിടക്ക് വീഡിയോകോൾ ചെയ്യാറുണ്ട്, കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാറുമുണ്ട് !! ആദ്യ ഭാര്യയെ പറ്റി ചെമ്ബന്‍ വിനോദ് ജോസ്

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് !! ഷാലു മേനോനോട് ആരാധകൻ

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

WebDesk4

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4