വെറുതെ ഇരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ഡിപ്രഷൻ മാറുമെന്ന് റിമി

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്…

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു.

സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്.താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും,എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഡിപ്രഷനിൽ നിന്നും എങ്ങനെ പുറത്ത് വരാം എന്നാണ് താരം പറയുന്നത്, വെറുതെ ഇരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ഡിപ്രഷനും മാറും. ഇത് നിസാരമായി തള്ളി കളയേണ്ട കാര്യമല്ല. ഒരുപാട് ആളുകള്‍ വിഷാദ രോഗത്തിന് അടിമകള്‍ ആണ്. നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാന്‍ പറ്റുന്നത് പോലെ. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാന്‍ അത് ഇനി എത്ര വല്യ തല പോവുന്ന പ്രശ്നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാന്‍ കഴിയും എന്ന് അവരെ മനസിലാക്കാന്‍ നമുക്ക് കഴിയണം എന്നും നമുക്ക് ശ്രമിക്കാം എന്നും റിമി പറയുന്നു