‘തൊണ്ടയിന്‍ ഇന്‍ഫക്ഷനായിരുന്നു’!!! ആരോഗ്യസ്ഥിതി വെളിപ്പെടുത്തി റിമി ടോമി

ആരാധകരുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ചിങ്ങമാസം പാടി ആരാധകഹൃദയം കീഴടക്കിയ റിമി, അവതാരകയും നടിയും ജസ്ജസ്സായുമെല്ലാം മനസ്സില്‍ ഇടംപിടിച്ചു. അടുത്തിടെയാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത വന്നത്. അതിന് പിന്നാലെ താരത്തിന്റെ പുതിയ ലുക്ക്…

ആരാധകരുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ചിങ്ങമാസം പാടി ആരാധകഹൃദയം കീഴടക്കിയ റിമി, അവതാരകയും നടിയും ജസ്ജസ്സായുമെല്ലാം മനസ്സില്‍ ഇടംപിടിച്ചു. അടുത്തിടെയാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത വന്നത്. അതിന് പിന്നാലെ താരത്തിന്റെ പുതിയ ലുക്ക് ചര്‍ച്ചയായിരുന്നു.

കൃത്യമായ വ്യായാമ മുറകളിലൂടെ ശരീരവണ്ണം നന്നായി കുറച്ച് താരം
ആരാധകരെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സോഷ്യല്‍ ലോകത്ത് സജീവമാണ് റിമി. അടുത്തിടെ താരം റിമിയുടെ യുട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട് താരം. ആറ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട് റിമിയ്ക്ക്. റിമി തന്റെ യുട്യൂബ് ചാനലിലൂടെ പാചകം, യാത്ര, ഡെയ്‌ലി വ്‌ലോഗ് തുടങ്ങിയവയാണ് പങ്കുവെക്കുന്നത്.

തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും റിമി ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ആഴ്ചയില്‍ ഒരു വീഡിയോ പങ്കുവെക്കാന്‍ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം സജീവമല്ലായിരുന്നു. പതിവായി വീഡിയോയുമായെത്തുന്ന താരത്തിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവരങ്ങളെല്ലാം ആരാധകര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ തനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കുറച്ച് നാള്‍ തൊണ്ടയിന്‍ ഇന്‍ഫക്ഷനായി വോയ്‌സ് റെസ്റ്റിലായിരുന്നു. കുറച്ച് നാള്‍ യുട്യൂബില്‍ നിന്ന് വിട്ടുനിന്നതോടെ മടി പിടിച്ചു പോയെന്നും റിമി പറഞ്ഞു.

മാത്രമല്ല ഇനി മുതല്‍ പഴയ പോലത്തന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാകുമെന്നും താരം പറയുന്നു. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ വന്നതുകൊണ്ടാണ് വിശദീകരണവുമായെത്തിയതെന്നും റിമി ടോമി പറഞ്ഞു.