‘ഇത് നിങ്ങൾക്കുള്ള അവസാന താക്കീതാണ്’, പൊട്ടിത്തെറിച്ച് റിമിടോമി!

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്…

Rimi Tomy about news

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ തനിക്കെതിരെ പുറത്ത് വരുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് റിമി ടോമി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് റിമി തന്റെ പ്രതികരണം വ്യക്തമാക്കിയത്. വ്യാജവാർത്ത പ്രചാരണത്തിനെതിരെ ശക്തമായ നിയമം വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും റിമി പറഞ്ഞു. റിമിയുടെ വാക്കുകൾ ഇങ്ങനെ,
സോഷ്യൽ മീഡിയയിൽ എന്നെ പറ്റി പുറത്ത് വരുന്ന പല വാർത്തകളും കേട്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്ര സങ്കടം തോന്നാറില്ല. പല വാർത്തകളും കേൾക്കുമ്പോഴും വായിക്കുമ്പോഴും അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണം എന്ന് ഉണ്ട്. പിന്നെ എന്തിനു എന്ന് ചിന്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നതാണ്.
എന്നെങ്കിലും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും പുതിയ നിയമ നിർമ്മാണം വരുമെന്നും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. ഉടൻ തന്നെ അത് സംഭവിക്കും എന്ന് തന്നെയാണ് വിശ്വാസവും. എന്നെ പോലെ നമുക്ക് ചുറ്റുമുള്ള എത്രയോ പേരാണ് ഇങ്ങനെ ഉള്ള വ്യാജവാർത്ത പ്രചാരണം കാരണം മാനസികമായി സംഘർഷം അനുഭവിക്കുന്നത്. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ തന്റെ പേരിൽ ആരോപിച്ചുകൊണ്ട് വാർത്തകൾ വരുന്നത് എത്ര വലിയ വിഷമം ആണെന്ന് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. ഇവിടെ ഉള്ള നിയമം കൂടുതൽ ശക്തമാക്കുന്നത് തന്നെയാണ് ഈ കാര്യത്തിനുള്ള ആകെയുള്ള പരിഹാരമെന്നും റിമി പറഞ്ഞു.