പുതിയ സന്തോഷം പങ്കുവെച്ച് റിമി ടോമി, ആശംസകളുമായി ആരാധകരും!

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്…

rimi tomy about youtube channel

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷമാണ് റിമി തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. റിമി ടോമി ഒഫീഷ്യൽ എന്ന പേരിൽ ആയിരുന്നു ചാനൽ തുടങ്ങിയിരുന്നത്.

ചാനൽ തുടങ്ങിയതു ശേഷം തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെക്കുമായിരുന്നു. ഫ്രണ്ട്സുമായി ഉള്ള രസകരമായ നിമിഷങ്ങളും ജീവിതത്തിലെ ഓരോ വിശേഷങ്ങളും എല്ലാം വിഡിയോയിൽ പകർത്തി തന്റെ ചാനലിൽ കൂടി ആരാധകരുമായി താരം പങ്കുവെക്കുമായിരുന്നു. ഇപ്പോഴിതാ റിമി ഒരു സന്തോഷവാർത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ ചാനൽ തുടങ്ങി ഒരു വര്ഷം കൊണ്ട് അഞ്ചു ലക്ഷം ഫോള്ളോവെഴ്സിനെ ആണ് റിമി സ്വന്തമാക്കിയിരിക്കുന്നത്. ഒരുവർഷം കൊണ്ട് 5 ലക്ഷം സബ്സ് ക്രൈബേഴ്സ് എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു. ഓരോ സബ്സ് ക്രൈബേഴ്സിനും നന്ദിയെന്നുമായിരുന്നു റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. റിമിക്ക് അഭിനന്ദനവുമായി നിരവധി സഹപ്രവർത്തകരും ഇതിനോടകം എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്.താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും,എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.