റിമിയുടെ സ്വര്‍ണത്തളികയിലെ ഊണ്

സ്വര്‍ണത്തളികയിലുണ്ട്, സ്വര്‍ണപായയിലുറങ്ങിയ രാജകുമാരന്മാരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി സഹോദര്‍ റിങ്കുവിനൊപ്പം സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വിസൃതൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി…

സ്വര്‍ണത്തളികയിലുണ്ട്, സ്വര്‍ണപായയിലുറങ്ങിയ രാജകുമാരന്മാരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി സഹോദര്‍ റിങ്കുവിനൊപ്പം സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വിസൃതൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി റിമി ടോമി രുചിച്ച് നോക്കി ആസ്വദിച്ചാണ് കഴിക്കുന്നത്. ഓരോ വിഭവത്തിന്റെ പേരും രുചിയുമൊക്കെ റിമി ആസ്വാദകര്‍ക്കായി പങ്ക് വയ്ക്കുന്നുണ്ട്.


എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം ബില്‍ കണ്ടപ്പോഴാണ് താരം ശരിക്കും ഞെട്ടിയത്. ഇത്രയും വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമാണ് ആയതെന്ന് താരം പറയുകയും ഭക്ഷണത്തിന്റെ ബില്‍ റിമി കാണിക്കുകയും ചെയ്തു.
സ്വര്‍ണത്തളികയിലെ ഊണ് എന്ന അടിക്കുറിപ്പോടെയാണ് റിമി വീഡിയോ പങ്ക് വച്ചത്. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് വീഡിയോയില്‍ റിമിക്കൊപ്പമുള്ളത്. നടിയും നര്‍ത്തകിയുമായ മുക്തയാണ് റിങ്കുവിന്റെ ഭാര്യ.
റിമി ടോമി തന്റെ യൂടൂബ് ചാനലിലൂടെ പങ്ക് വയ്ക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. റിമിയുടെ സ്വതസിദ്ധമായ സംസാരശൈലിയും, പെട്ടെന്നുള്ള കോമഡികളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.