റിമിയുടെ ജീവിതത്തിലെ ആ നികത്താൻ ആവാത്ത നഷ്ട്ടം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി,…

rimi tomy miss chance

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഒക്കെ ഒരു പ്രത്യേക കഴിവാണ് റിമിക്ക് ഉള്ളത്. എന്നാൽ തന്റെ അഭിനയ ജീവിതത്തിൽ ചില നഷ്ടങ്ങളും റിമിക്ക് ഉണ്ടായിട്ടുണ്ട്.

മലയാളത്തിൽ വലിയ ഹിറ്റ് ആയ ഒരു ചിത്രം ആയിരുന്നു 1983. നിവിൻ പോളി നായകനായ ചിത്രം വലിയ വിജയം ആയിരുന്നു നേടിയത്. നിവിൻ പോളിയുടെ നായികയായി ചിത്രത്തിൽ ശ്രിന്ദ ആയിരുന്നു എത്തിയത്. എന്നാൽ ശ്രിന്ദ ചീത്ത കഥാപാത്രത്തിന്റെ അവസരം ആദ്യം ലഭിച്ചത് റിമിക്ക് ആയിരുന്നു. എന്നാൽ ആ അവസരം റിമി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള ക്ഷണം ആദ്യം ലഭിച്ചത് റിമിക്ക് ആയിരുന്നെങ്കിലും ചിത്രത്തിന്റെ കഥ മുഴുവൻ കേട്ടതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ റിമി വിസമ്മതിക്കുകയായിരുന്നു. നിവിൻ പോളിക്കൊപ്പമുള്ള ആദ്യരാത്രി രംഗം ആയിരുന്നു അതിന്റെ കാരണമായി റിമി പറഞ്ഞത്. അത്തരം ഒരു രംഗത്തിൽ അഭിനയിക്കാനുള്ള മടികൊണ്ട് തന്നെ റിമി ആ സിനിമയിലേക്കുള്ള ക്ഷണം നിരസിക്കുകയായിരുന്നു.

റിമി വിസമ്മതിച്ചതോടെയാണ് ആ കഥാപാത്രം ചെയ്യാൻ ശ്രിന്ദ തയാറായത്. ഇതോടെ മികച്ച ഒരു ചിത്രം ആയിരുന്നു റിമിക്ക് തന്റെ അഭിനയ ജീവിതത്തിൽ നഷ്ട്ടം ആയത്. പിന്നീട് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി റിമി എത്തിയിരുന്നുവെങ്കിലും ആ ചിത്രം വേണ്ട വിജയം കൈവരിച്ചില്ല.