ദൈവം തന്ന ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് റിമി ടോമി!!

പ്രേക്ഷക മനസ്സുകളില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച കലാകാരിയാണ് റിമി ടോമി. ഒരു ഗായികയില്‍ നിന്ന് തന്റെ കരിയര്‍ തുടങ്ങിയ താരം, പിന്നീട് അവതാരികയായും നടിയായും എല്ലാം തിളങ്ങി, ആരാധകര്‍ സ്‌നേഹത്തോടെ റിമു എന്ന് വിളിക്കുന്ന റിമി ടോമിയ്ക്ക് എന്നും സ്വന്തം വീട്ടിലെ അംഗത്തിനുള്ള സ്ഥാനമാണ് പ്രേക്ഷക മനസ്സുകളില്‍ ഉള്ളത്. എന്നും എല്ലാവര്‍ക്കും പോസറ്റീവ് വൈബ് മാത്രം പകരാനാണ് താരം ശ്രമിക്കാറുള്ളത്.

അതുകൊണ്ട് തന്നെ റിമിയുടെ പാട്ടുകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കും. മിനിസ്‌ക്രീനിലെ മിന്നും താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും സജീവ സാന്നിധ്യമാണ്. തന്റെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരെ അറിയിച്ച് എത്തുന്ന താരത്തിന് ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് ആയി ഉള്ളത്. താരം പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകളും വിശേഷങ്ങളും അവര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോഴിതാ തന്റെ സഹോദരങ്ങളുടെ മക്കളുടെ കൂടെ റിമി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ആരെയാണ് ഏററവും കൂടുതല്‍ ഇഷ്ടം അത് അറിയില്ല.. 3 പേരും എനിക്ക് ഒരുപോലെ.. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വല്യ സമ്മാനം ഇവരാണ്.. എന്റെ ഏറ്റവും വല്യ സന്തോഷം.. എന്ന് കുറിച്ചുകൊണ്ടാണ് താരം മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

കണ്‍മണി കുട്ടിയും ഫോട്ടോയിലുണ്ട്. റിമിയുടെ സഹോദരങ്ങളുടെ മക്കളെ ആരാധകര്‍ക്കും സുപരിചിതമാണ്. കാരണം, റിമി പലപ്പോഴും ഇവരുടെ കൂടെ വീഡിയോകള്‍ പങ്കുവെച്ച് എത്താറുണ്ട് എന്നതാണ്. കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ കഴിയുന്നതും അവരുടെ സ്‌നേഹം കിട്ടുന്നതും വലിയ ഭാഗ്യമാണെന്നാണ് ഈ ഫോട്ടോ കണ്ട് റിമിയുടെ ഒരു ആരാധിക കുറിച്ചിരിക്കുന്നത്.

Previous articleതെന്നിന്ത്യയിൽ തിളങ്ങിയ നയൻതാര ഇനി ഷാരൂഖിനൊപ്പം ; ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ
Next articleബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്തായി !!