എന്നെ എന്നേക്കാൾ കൂടുതൽ മനസ്സിലാക്കിയ ആൾ ആണ് നീ! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നെ എന്നേക്കാൾ കൂടുതൽ മനസ്സിലാക്കിയ ആൾ ആണ് നീ!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ ആണ് റിമി. റിമിയെ കൂടാതെ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ജ്യോൽസ്ന തുടങ്ങിയ താരങ്ങളും വിധി കർത്താക്കൾ ആയി യെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് പരുപാടി നേടിക്കൊണ്ടിരിക്കുന്നത്. മറ്റു റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായ തരത്തിലെ വിധികർത്താക്കൾ ആണ് ഇവർ.

ഇപ്പോഴിതാ റിമി വിധു പ്രതാപിനെ കുറിച്ച് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ‘വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഏറ്റവും കൂടുതൽ വഴക്കിടുന്നത് നിന്നോടാണെങ്കിലും നീ കൂടെയുള്ളപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ് എനിക്കുണ്ടാകുന്നത്. എന്ത് കാര്യവും പരസ്പ്പരം പറഞ്ഞു കളിയാക്കാനും ചിരിക്കാനും ചിലരോട് മാത്രമേ നമുക്ക് കഴിയാറുള്ളു. എനിക്ക് കിട്ടിയ അങ്ങനെ ഒരാൾ ആണ് നീ. എന്നെ എന്നെക്കാൾ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് നീ. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാർത്ഥിക്കുന്നു’ എന്നുമാണ് റിമി കുറിച്ചിരിക്കുന്നത്.

റിമിയുടെ പോസ്റ്റിനു കമെന്റുമായി വിധു പ്രതാപും എത്തിയിരുന്നു.  ‘നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഉണ്ണീ’ എന്നാണ് വിധു പ്രതാപും കുറിച്ചത്.

 

 

 

 

 

Trending

To Top