കയ്യിലെ മസ്സിൽ കാണിച്ച് റിമി, കമന്റടിച്ച് ഒമർ ലുലുവും! - മലയാളം ന്യൂസ് പോർട്ടൽ
Film News

കയ്യിലെ മസ്സിൽ കാണിച്ച് റിമി, കമന്റടിച്ച് ഒമർ ലുലുവും!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ആണ് റിമി ടോമി സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ മസ്സിൽ കാണിച്ചുകൊണ്ടുള്ള ചിത്രം ആണ് റിമി ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘ചേട്ടന്മാരേ… അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്’ എന്ന തലക്കെട്ടോടെയാണ് റിമി തന്റെ മസ്സിൽ കാണിക്കുന്ന ചിത്രം ആരാധകരുമായി പങ്കുവെച്ചത്. വളരെ പെട്ടന്നാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്. സംവിധായകൻ ഒമർ ലുലുവും രസകരമായ ഒരു കമെന്റ് ആണ് നൽകിയത്. ചിത്രം കണ്ടിട്ട് മസ്സിൽ റിമി എന്ന പേരാണ് ഒമർ ലുലു റിമിക്ക് നല്കിയിരിക്കുനന്ത്. രസകരമായ ഈ പേരിനെ പിന്തുണച്ച് കൊണ്ട് ആരാധകരും എത്തിയിരുന്നു. ആരാധകരും സഹതാരങ്ങളും എല്ലാം ചിത്രത്തിന് രസകരമായ കമെന്റുകളുമായി എത്തിയിരിക്കുകയാണ്.

റിമി ടോമിയുടെ മേക്കോവർ വളരെ വലിയ അത്ഭുതം ആണ് ആരാധകർക്ക് ഉണ്ടാക്കിയത്. തടിച്ച് ഉരുണ്ട് ഇരുന്ന റിമി തടി കുറച്ച് മെലിഞ്ഞു കൂടുതൽ സുന്ദരി ആയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഓരോ ദിവസവും സൗന്ദര്യം കൂടി വരുകയാണെന്നനാണ് റിമിയെ കണ്ടിട്ട് പ്രേക്ഷകർ പറയുന്നത്. വർക്ക് ഔട്ടും യോഗയും ആണ് തടി കുറയ്ക്കാൻ തന്നെ സഹായിച്ചത് എന്ന് റിമി പറഞ്ഞിട്ടുണ്ട്.

Trending

To Top
Don`t copy text!