ഒരു ഗായിക എന്നതിലുപരി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് റിമിടോമി. കൂടെയുള്ളവരേയും പ്രേക്ഷകരേയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും താരത്തിന് ഉള്ള കഴിവ് പ്രശംസനീയമാണ്. ഗായികയായി എത്തിയ താരം പിന്നീട് അവതാരികയായും നടിയായും എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ തിളങ്ങി. തന്റെ കരിയറിനെ പോലെ തന്നെ യാത്രകളേയും ഒരുപാട് സ്നേഹിക്കുന്ന റിമിടോമിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒാരോ വിശേഷങ്ങളും താരം ആരാധകരെ അറിയിച്ച് എത്താറുണ്ട്. ഇപ്പോഴിതാ വിവിധ രാജ്യങ്ങളിലടക്കം യാത്രകള്‍ നടത്തിയ താരം ഇപ്പോള്‍ എവിടെയാണെന്ന് അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. യാത്രയ്ക്കടിയലലെ മനോഹര കാഴ്ച്ചകളുടെ ഫോട്ടോകളാണ് നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.
ജീവിതത്തിന്റെ ഓരോ നിമിഷവും അതിന്റെ പൂര്‍ണതയില്‍ തന്നെ ജീവക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൗറീഷ്യസിലെ ഐല്‍ ഓക്സ് സെര്‍ഫ്സ് ദ്വീപില്‍ നില്ക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചത്.
ഇതിന് മുന്‍പും താന്‍ നടത്തിയ യാത്രകളുടെ ഫോട്ടോകളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിരവധിപ്പേര്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റിയാണ് റിമി.. ഇനിയും ഒരുപാട് യാത്രകള്‍ നടത്താന്‍ താരത്തിന് സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.