എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നില്‍ മാത്രം എനിക്ക് എല്ലാം ബോധ്യപ്പെടുത്തിയാല്‍ മതി!

യൂട്യൂബിൽ സജീവമായ താരമാണ് ഗായിക റിമി ടോമി.  തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം റിമി തന്റെ സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്തൊക്കെയാണെന്ന് ഒരു വിഡിയോയിൽ…

rimi tomy reply

യൂട്യൂബിൽ സജീവമായ താരമാണ് ഗായിക റിമി ടോമി.  തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം റിമി തന്റെ സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്തൊക്കെയാണെന്ന് ഒരു വിഡിയോയിൽ കൂടി പറഞ്ഞിരുന്നു. അതിനു ലഭിച്ച ഒരു മോശം കമെന്റും താരത്തിന്റെ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്യൂട്ടി പ്രോഡക്ട്സിനെ കുറിച്ച് പറയുന്നതാണ് ഇടയിൽ ആണ് അന്നന്നത്തെ അരി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം എന്ന കമെന്റ് ഒരു ആരാധിക പറഞ്ഞത്. ഈ കമെന്റിനു തക്ക മറുപടി തന്നെയാണ് റിമി നൽകിയതും. റിമിയുടെ വാക്കുകൾ ഇങ്ങനെ,

പൊന്നു ച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആള്‍ക്കാരാണ്. എന്നെ കൊണ്ട് പറ്റുന്നത് പോലെയുള്ള സഹായം ഒക്കെ ഞാൻ ചെയ്യാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്. പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേള്‍ക്കേണ്ടി വരുന്നത്. ദൈവത്തിന്റെ മുന്നിൽ മാത്രം എല്ലാം ബോധ്യപ്പെടുത്തിയാൽ മതിയെന്നാണ് എന്റെ വിശ്വാസം. നമ്മൾ ഒരാൾക്ക് ഒരു ചെറിയ സഹായം ചെയ്താലും വലിയ സഹായം ചെയ്താലും അവർ എന്നും നമ്മളെ സ്നേഹത്തോടെ ആയിരിക്കും ഓർക്കുന്നത്. അവരുടെ പ്രാർത്ഥനയിൽ അവർ നമ്മളെയും ഉൾപ്പെടുത്തും എന്നത് ആണ് സത്യം. അതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്നാണ് എന്റെ വിശ്വാസവും.

അതുകൊണ്ട് എനിക്ക് ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം. ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്. ആ ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ട്. നമുക്ക് എന്ത് കിട്ടിയാലും ഏതെല്ലാം ദൈവത്തിന്റെ വരദാനം ആണെന്ന് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് ഞാനും.