മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പാട്ടിന്റെ ഒപ്പം തന്റെ ആരാധകരെ നർമ്മത്തിലൂടെ സന്തോഷിപ്പിക്കാനുള്ള റിമിയുടെ കഴിവ് വളരെ മികച്ചത് തന്നെ. ഭാവനയുമായി റിമി നല്ല സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ തങ്ങളുടെ സൗഹൃദം പിന്നീട് നഷ്ടമായി എന്ന് റിമി പറയുന്നു. സിനിമയിൽ ഭാവനയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.
ഗള്‍ഫില്‍ വയ്ച്ച് നടന്ന വിവാദ സ്റ്റേജ് ഷോയിലാണ് മലയാള സിനിമയിലെ വലിയ ഉരുള്‍ പൊട്ടലുകളും ദിലീപിന്റെ കുടുംബ ബന്ധം തകരാനിടയായ ചില കാര്യങ്ങളും ഉണ്ടാകുന്നത്. ആ സ്റ്റേജ് ഷോയ്ക്ക് ശേഷം ഒരു പ്രധാന സൗഹൃദവും വീണുടഞ്ഞിരുന്നു. അത് റിമിയും ഭാവനയും തമ്മിലുള്ള നല്ല സ്നേഹ ബന്ധങ്ങള്‍ ആയിരുന്നുവത്രേ. റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ഭാവന, കാവ്യ മാധവന് തുടങ്ങിയവരൊക്കെ. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച് നടന്ന
ഒരു കാലമുണ്ടായിരുന്നു. മീശ മാധവൻ എന്ന സിനിമയിൽ ആണ് കാവ്യയും റിമിയും തമ്മിൽ സുഹൃത്തുക്കൾ ആയത് , പിന്നീട് ഭാവന ആയും റിമി സൗഹൃദം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്ബോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു.
പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്ബോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു. അപ്പോഴും എന്താണ് സൗഹൃദത്തില്‍ സംഭവിച്ചത് എന്ന് പറയാന്‍ റിമി തയ്യാറായില്ല.