ഓരോ ദിനവും ഓരോ പുതിയ അവസരമാണ്..! വീണ്ടും ജിം ചിത്രങ്ങളുമായി റിമി ടോമി

കലാരംഗത്തെ ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. ഗായികയായി മലയാളികള്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായും നടിയായും എല്ലാം മാറി. കൃത്യമായ വ്യായാമ മുറകളിലൂടെ ശരീര…

കലാരംഗത്തെ ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. ഗായികയായി മലയാളികള്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായും നടിയായും എല്ലാം മാറി. കൃത്യമായ വ്യായാമ മുറകളിലൂടെ ശരീര വണ്ണം കുറച്ച് തന്റെ ആരാധകരെ റിമി ടോമി ഞെട്ടിച്ചിരുന്നു.. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും ജിമ്മില്‍ നിന്നുള്ള തന്റെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് റിമി ടോമി.

രണ്ട് സെല്‍ഫി ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകള്‍ക്ക് ഒപ്പം റിമി പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ഓരോ പുതിയ ദിനവും ഓരോ പുതിയ അവസരങ്ങളാണ് എന്നാണ് താരം പറയുന്നത്.. ഫോട്ടോകള്‍ പങ്കുവെച്ച് റിമി പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ഓരോ പുതിയ ദിനവും സ്വയം മെച്ചപ്പെടുത്താനുള്ള ഒരോ പുതിയ അവസരങ്ങളാണ്. അത് ഏറ്റെടുക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.. എന്നാണ് റിമി കുറിച്ചത്…

റിമിയുടെ ക്യാപ്ഷന്‍ വളരെ പ്രചോദനമാണ് എന്നാണ് ആരാധകര്‍ കമന്റ് പങ്കുവെച്ച് പറയുന്നത്. അതോടൊപ്പം തന്നെ ഇനിയും വര്‍ക്കൗട്ട് ഒരുപാട് ചെയ്ത് മെലിയല്ലേ എന്നും ആരാധകരില്‍ ചിലര്‍ കമന്റായി കുറിയ്ക്കുന്നു. വളരെ കഠിനമായ വ്യായാമങ്ങളിലൂടെയാണ് റിമി ശരീര ഭാരം കുറിച്ചത്. ഇപ്പോള്‍ ഫിറ്റ്‌നെസ്സിന് ജീവിതത്തില്‍ വലിയൊരു പ്രധാന്യം കൊടുത്തിരിക്കുകയാണ് റിമി.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)