Tuesday, November 29, 2022
HomeFilm News'മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ കാര്യം'- റിമി ടോമി

‘മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ കാര്യം’- റിമി ടോമി

- Advertisement -

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ആടിത്തിമിര്‍ത്ത് പാട്ട് പാടി ആരാധകരെ കൈയ്യിലെടുക്കാന്‍ റിമിയ്ക്ക് പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പിറന്നാള്‍ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

ഇപ്പാഴിതാ താരത്തിന്റെ ആരാധിക എഴുതിയ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
വിമാന യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ എയര്‍ ഹോസ്റ്റസാണ് റിമിയുടെ ആരാധിക.
rimitomy (8)
‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിയ്ക്കാറുണ്ട്. ഫിറ്റ്സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്’ ഇങ്ങനെയാണ് ആരാധികയുടെ കുറിപ്പ്.
rimitomy (9)
‘മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്‌ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റര്‍ കിട്ടി. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം, വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നി. സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്’എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട്
റിമി കുറിച്ചത്.

- Advertisement -
Related News
×