മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതിലുപരി അഭിനേത്രിയും മലയാളികളുടെ ഹൃദയം കവര്‍ന്ന അവതാരിക കൂടിയാണ് താരം. മിനിസ്‌ക്രീനില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച്‌കൊണ്ട് റിമി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ആ 12 ദിവസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. കൊവിഡ് ബാധിച്ചപ്പോള്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചാണ് റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പറയുന്നത്.
റിമിയുടെ വാക്കുകളിലേക്ക്…കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ പനിയുടേതായ ചില അസ്വസ്ഥതകള്‍ തോന്നി. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് കിട്ടുന്നതിനു മുന്‍പേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയര്‍ന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു.
വീട്ടില്‍ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാന്‍ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസല്‍ട്ട് വന്നു, പോസിറ്റീവ് ആയി. 12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. ഓണ്‍ലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂര്‍ണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി.
ഒരുപാട് സിനിമകള്‍ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്’, റിമി ടോമി പറയുന്നു. അതൊടൊപ്പം കോവിഡിനെ ചെറുത്ത് നില്‍ക്കാന്‍ എല്ലാവരും മനസ്സ് കൊണ്ട് ശ്രമിക്കണം എന്ന് കൂടി എല്ലാവരെയും ഓര്‍മ്മപ്പെടുത്തുകയാണ് താരം.
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…
യുവ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം…