വൈകിപ്പോയി..!! നവ്യയോട് പറയാന്‍ വാക്കുകളില്ലെന്ന് റിമി ടോമി..!!

മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായര്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇത്രയും കാലത്തിനിടെ പല കഥകള്‍ കേട്ടു എങ്കിലും മനസ്സുകൊണ്ട് ആഗ്രഹിച്ച സിനിമയില്‍ തന്നെ…

മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായര്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇത്രയും കാലത്തിനിടെ പല കഥകള്‍ കേട്ടു എങ്കിലും മനസ്സുകൊണ്ട് ആഗ്രഹിച്ച സിനിമയില്‍ തന്നെ നവ്യ എത്തിപ്പെടുകായായിരുന്നു. തിരിച്ചു വരവിന് തിരഞ്ഞെടുത്ത കഥാപാത്രത്തിനാണ് ഒരുത്തീ എന്ന സിനിമയിലൂടെ നവ്യയ്ക്ക് ആരാധകരുടെ വക ആദ്യ കൈയ്യടി ലഭിച്ചത്. ഇപ്പോഴിതാ കുറച്ച് വൈകി എങ്കിലും ഈ സിനിമയെ

കുറിച്ചും നവ്യയുടെ അഭിനയ മികവിനെ കുറിച്ചും നവ്യയുടെ അടുത്ത സുഹൃത്തും ഗായികയുമായ റിമി ടോമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്..ഒരുത്തീ എന്ന സിനിമ കണ്ടതിന് ശേഷമുള്ള പ്രതികരണമാണ് റിമി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു… ഒരുത്തീ… കുറച്ച് വൈകിപ്പോയി കാണാന്‍.. നവ്യാ.. എന്തുപറയാന്‍ വാക്കുകളില്ല… ഒരുപാട് പുരസ്‌കാരങ്ങള്‍ ഉടനെ പ്രതീക്ഷിക്കാം

അല്ലേ…അത്രയ്ക്ക് സൂപ്പര്‍ ആയി ചെയ്തു ആ ക്യാരക്ടര്‍… പ്രതീക്ഷിക്കാത്ത ഒരു കഥ..എല്ലാവരും പ്രത്യേകിച്ച് സ്ത്രീകള്‍ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ… എന്ന് കൂടി കുറിച്ച റിമി ഈ സിനിമയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്… സംവിധായകന്‍ വികെപി, നടന്മാരായ

വിനായകന്‍…സൈജു കുറുപ്പ്, മുകുന്‍ അങ്ങനെ എല്ലാംവരും എന്ന്കൂടി റിമി കുറിച്ചു… തീയറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങളായിരുന്നു ഈ സിനിമ നേടിയത്. മാത്രമല്ല തിരിച്ചു വരവിന് നവ്യയ്ക്ക് ഇതൊരു മികച്ച തുടക്കം കൂടിയാണ് എന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നു.