ഇത് എന്റെ വലിയൊരു ആഗ്രഹമാണ്…! നഞ്ചിയമ്മയെ കുറിച്ച് റിമി ടോമി..!

നഞ്ചിയമ്മയെ കുറിച്ച് ഗായിക റിമി ടോമി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അവാര്‍ഡ് പ്രഖ്യാപിച്ച അന്ന് മികച്ച ഗായികയായി തിരഞ്ഞെടുത്ത നഞ്ചിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് റിമി ടോമി സ്‌റ്റോറി പങ്കുവെച്ചിരുന്നു. എന്നാല്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ ഗായകന്‍ ലിനുലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ച് എത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതില്‍ പ്രതികരണം അറിയിച്ച് പ്രമുഖ ഗായകരും സംഗീത സംവിധായകരും രംഗത്ത് എത്തിയിരുന്നു.

നഞ്ചിയമ്മയ്ക്ക് ലഭിച്ചത് അര്‍ഹിച്ച അംഗീകാരം തന്നെ എന്നാണ് എല്ലവരും പറഞ്ഞത്. സിത്താര കൃഷ്ണകുമാര്‍ അടക്കമുള്ള ഗായികമാര്‍ ലൈവില്‍ വന്ന് ഇതേ കുറിച്ച് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിമി ടോമി പിന്നീട് നഞ്ചിയമ്മയെ കുറിച്ച് പോസ്റ്റുകള്‍ ഒന്നും പങ്കുവെയ്ക്കാതിരുന്നത് ആരാധകരില്‍ തന്നെ ഒരു നിരാശ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വൈകി ആണെങ്കിലും താരം നഞ്ചിയമ്മയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നഞ്ചിയമ്മക്ക് ഹൃദയത്തില്‍ നിന്നും എന്റെ സ്‌നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍…

rimitomy_278440431_699827691059299_1383962048587950497_n

എന്ന് കുറിച്ചാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലടക്കം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉടനെ തന്നെ നഞ്ചിയമ്മയെ നേരില്‍ കാണാനും കൂടെ പാടാനും കഴിയട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നതായി റിമി കുറിപ്പില്‍ പറയുന്നു. അമ്മയുടെ സ്വതസിദ്ധമായ കഴിവും ദൈവാനുഗ്രഹവുമാണ് ഈ പ്രായത്തിലും ഈ ഒരു അവാര്‍ഡില്‍ എത്തിച്ചതെന്നും റിമി കുറിച്ചു… ഹൃദയത്തില്‍ തുളച്ചു കയറണ ശബ്ദവും ഫീലും അമ്മയുടെ മാത്രം ഐഡന്റ്റിറ്റി ആണ് .

ഇത് ഒരു തുടക്കം മാത്രം… കൂട്ടത്തില്‍ നമുക്കൊക്കെ ഒരു പ്രതീക്ഷയും എന്നേലും.. എന്നാണ് ഗായിക റിമി കുറിയ്ക്കുന്നത്. ദേശീയ അവാര്‍ഡൊക്കെ സ്വപ്‌നം കാണാലോ.. അതിന് ഒരു കുഴപ്പവും ഇല്ലല്ലോ എന്നാണ് റിമി ചോദിക്കുന്നത് ഒപ്പം, സ്റ്റോറിയില്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച അന്ന് തന്നെ അനുമോദനം അറിയിച്ചിരുന്നു എന്നും റിമി പറയുന്നു. എല്ലാവരും വൈകി.. ദാസേട്ടനോ ചിത്രച്ചേച്ചിക്കോ ജാനകിയമ്മക്കോ ശ്രേയ ഘോഷലിനോ ഒക്കെ ആയിരുന്നെങ്കില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് എല്ലാവരും അവരെ വീര്‍പ്പുമുട്ടിച്ചേനെ..

275541521_1106837016762968_4340761755340866686_n

ഇത് ഇച്ചിരി ലേറ്റ് ആയാലും കുഴപ്പമില്ലല്ലോ… എന്നാണ് റിമി പങ്കുവെച്ച പോസ്റ്റിന് അടിയില്‍ വന്നിരിക്കുന്ന ഒരു കമന്റ്. റിമിയുടെ ഈ ഒരു പോസ്റ്റ് ഞങ്ങളും ആഗ്രഹിച്ചിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. റിമു വേഗം ദൈവം അനുഗ്രഹിക്കട്ടെ നഞ്ചിയമ്മയ്ക്ക് ഒപ്പം പാടാനും ഞങ്ങള്‍ അത് കാത്തിരിക്കുന്നു.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Previous articleഇത്രയും സൈബര്‍ അറ്റാക്ക് നേരിടേണ്ടതുണ്ടോ ലിനുലാലും കുടുംബവും?
Next articleആറ് വര്‍ഷത്തിന് ശേഷം, ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് കാര്‍ത്തി…! സൂര്യാ സാറിനെ പോലുണ്ടെന്ന് ആരാധകര്‍!