‘ബോളിവുഡിൽ പ്രവർത്തിക്കാൻ താൽപ്പര്യമില്ല’; തന്റെ കർമ്മ ഭൂമി കന്നഡയാണെന്ന് റിഷബ് ഷെട്ടി

തനിക്ക് ഏറെ പ്രിയപ്പെട്ടതും തന്റെ കർമ്മ ഭൂമിയും കന്നഡ സിനിമാ ഇൻഡസ്ട്രിയാണെന്ന് നടനും സംവിധായകനുമായ റിഷബ് ഷെട്ടി. താൻ കന്നഡ സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്, കാരണം നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ഇന്ന്…

തനിക്ക് ഏറെ പ്രിയപ്പെട്ടതും തന്റെ കർമ്മ ഭൂമിയും കന്നഡ സിനിമാ ഇൻഡസ്ട്രിയാണെന്ന് നടനും സംവിധായകനുമായ റിഷബ് ഷെട്ടി. താൻ കന്നഡ സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്, കാരണം നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ഇന്ന് താൻ അറിയപ്പെടാൻ കാരണം കന്നഡ പ്രേക്ഷകർ ആണ് അവർ കാരണമാണ് ഞാൻ ഇന്ന് ഇവിടെയുള്ളത്. അതിനാൽ തനിക്ക് ഇഷ്ടമുള്ള സിനിമാ ഇൻഡസ്ട്രി കന്നഡയാണെന്നും റിഷബ് ഷെട്ടി വ്യക്തമാക്കി.

അതേ സമയം തനിക്ക് ബോളിവുഡിൽ പ്രവർത്തിക്കാൻ താൽപ്പര്യമില്ല, എന്നാൽ റീച്ച് കിട്ടുകയാണെങ്കിൽ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ തയ്യാറാണെന്നും കൂടാതെ ഭാഷകൾ ഇനി ഒരു തടസ്സമല്ലെന്നും കന്നഡ ഇത് എന്റെ കർമ്മഭൂമിയാണെന്നും റിഷബ് ഷെട്ടി പറഞ്ഞു. ടൈംസ് നൗ സമ്മിറ്റ് 2022 ൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കാന്താര നിർമ്മിച്ചത് ഒരു വർഷം കൊണ്ടാണ്. ഞങ്ങൾ 2021 സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിച്ചു, 2022 സെപ്റ്റംബർ 30ന് സിനിമ റിലീസ് ചെയ്തു. ഏകദേശം 96 ദിവസങ്ങളാണ് ഞങ്ങൾ ഷൂട്ട് കാന്താര ചെയ്തത്. അതിൽ ഏതാണ്ട് 55 ദിവസങ്ങളിൽ 18 മണിക്കൂർ ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കാന്താര രണ്ടാം ഭാഗത്തേക്കുറിച്ച് ചേദിച്ചപ്പോൾ കാന്താരയുമായി ബന്ധപ്പെട്ട ജോലികൾ ഇനിയും അവസാനിച്ചിട്ടില്ലെന്നായിരുന്നു റിഷബ് ഷെട്ടിയുടെ മറുപടി