രശ്മികയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ താത്പര്യമില്ല-തുറന്ന് പറഞ്ഞ് ഋഷഭ് ഷെട്ടി

കാന്താര എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യ ഒന്നാകെ അറിയപ്പെടുന്ന നടനും സംവിധായകനുമായിരിക്കുകയാണ് ഋഷഭ് ഷെട്ടി. തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കാന്താര ഒടിടിയിലേക്കും എത്തുകയാണ്. ഇതിനിടയില്‍ ഋഷഭ് ഷെട്ടിയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തെന്നിന്ത്യന്‍ താരം രശ്മിക…

കാന്താര എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യ ഒന്നാകെ അറിയപ്പെടുന്ന നടനും സംവിധായകനുമായിരിക്കുകയാണ് ഋഷഭ് ഷെട്ടി. തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കാന്താര ഒടിടിയിലേക്കും എത്തുകയാണ്. ഇതിനിടയില്‍ ഋഷഭ് ഷെട്ടിയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ കുറിച്ചാണ് റിഷഭ് പറയുന്നത്.

നേരത്തേ പുറത്തിറങ്ങിയ അഭിമുഖം വീണ്ടും ഇപ്പോള്‍ വൈറലാകുകയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സാമന്ത, രശ്മിക, കീര്‍ത്തി സുരേഷ്, സായ് പല്ലവി എന്നീ നടിമാരില്‍ ആര്‍ക്കൊപ്പമാകും അടുത്ത ചിത്രമെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് ഋഷഭ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

തിരക്കഥ പൂര്‍ത്തിയായ ശേഷമാണ് താന്‍ നടീ നടന്മാരെ തീരുമാനിക്കാറുള്ളൂ എന്ന് റിഷഭ് പറയുന്നു. മാത്രമല്ല പുതുമുഖങ്ങളെയാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും ഋഷഭ് വ്യക്തമാക്കി. പുതുമഖങ്ങളാകുമ്പോള്‍ വലിയ താരങ്ങളെ പോലെ നിബന്ധനകള്‍ ഉണ്ടാകില്ലെന്നും സംവിധായകന്‍ പറയുന്നു.

മാത്രമല്ല, മുകളില്‍ പറഞ്ഞിരിക്കുന്ന താരങ്ങളെയൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അതേസമയം, സായ് പല്ലവിയുടേയും സാമന്തയുടേയും സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും ഋഷഭ് പറയുന്നു.

സായ് പല്ലവിയും സാമന്തയുമാണ് നിലവിലുള്ളതില്‍ ഏറ്റവും നല്ല അഭിനേതാക്കള്‍ എന്നും സംവിധായകന്‍ പറയുന്നു. മാത്രമല്ല, രശ്മികയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാത്തത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഋഷഭ് ഷെട്ടി ചിത്രമായ കിര്‍ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നിട്ടുപോലും എന്തുകൊണ്ട് രശ്മികയോടൊപ്പം ജോലി ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയാന്‍ എന്താണ് കാരണം എന്നാണ് ആരാധകരുടെ ചോദ്യം.
Rashmika-Mandanna
അതേസമയം, ഋഷഭ് അങ്ങനെ പറയാനുള്ള കാരണം, രശ്മിക ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കളെ അവഗണിച്ചു സംസാരിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല, അപ്പോഴാണ് തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിളിച്ചതെന്നുമായിരുന്നു രശ്മിക പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ സിനിമ ഏതാണെന്നോ പ്രൊഡക്ഷന്‍ ഹൗസ് ഏതാണെന്നോ രശ്മിക പരാമര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ടായിരുന്നു.