ലിജോ വിളിച്ചിരുന്നു, മലൈകോട്ടൈ വാലിഭനിലേക്ക് ഇല്ലെന്ന് ഋഷഭ് ഷെട്ടി!!

ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈകോട്ടൈ വാലിഭനില്‍ ഋഷഭ് ഷെട്ടി ഇല്ല. കാന്താരയുടെ വമ്പന്‍ വിജയത്തോടെ ഋഷഭ് ഷെട്ടി
മലൈകോട്ടൈ വാലിഭനില്‍ എത്തുന്നെന്ന് വാര്‍ത്ത പരന്നിരുന്നു. കേരളത്തിലെ
സിനിമ പ്രേമികളും വാര്‍ത്ത ഏറ്റെടുത്തിരുന്നു.

ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഋഷഭ് ഷെട്ടി തന്നെ വ്യക്തതതവരുത്തിയിരിക്കുന്നത്.
ലിജോയുടെ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റൊരു കന്നഡ ചിത്രത്തില്‍ തിരക്കിലായതിനാല്‍ ഓഫര്‍ നിരസിക്കേണ്ടി വന്നെന്ന് ഋഷഭ് പറഞ്ഞു.

അതേസമയം, ഋഷഭ് ഷെട്ടി ഇല്ലെങ്കിലും മലൈകോട്ടൈ വാലിഭനില്‍ കന്നഡ സിനിമയിലെ മറ്റ് താരങ്ങളുണ്ട്. കാന്താരയുടെ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍, കന്നഡ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന് ഡാനിഷ് സെയ്ട്ട് എന്നിവരും മലൈകോട്ടൈ വാലിഭനില്‍ എത്തുന്നുണ്ട്.

100 കോടി ബജറ്റിലാണ് വാലിഭന്‍ ഒരുങ്ങുന്നത്. യുകെയിലാണ്സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ മാസം 18നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. 80 ദിവസവും മോഹന്‍ലാലിന്റെ ഷൂട്ടുണ്ടാകും. 10-15 കോടിവരെ ലാലേട്ടന് വാലിബനിലെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് അഞ്ച് കോടിയാണ് പ്രതിഫലം .

Previous articleതന്റെ ചിത്രവും പേരും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുത്!! കര്‍ശന നടപടിയെന്ന് രജനീകാന്ത്
Next article‘പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ’!!! നിര്‍വാണിന് വേണ്ടി സഹായം തേടിയ പ്രണവിനോട് സൈബര്‍ ലോകം