‘കാന്താര 2’ എപ്പോള്‍ വരും? ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ്‌ ഷെട്ടി!!

കെജിഎഫിന് ശേഷം കന്നഡ സിനിമാ ലോകത്ത് നിന്ന് സിനിമാ പ്രേമികളെ ഞെട്ടിച്ച സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ അവസരത്തിലാണ് കാന്താര 2 എത്തുമോ എന്ന…

കെജിഎഫിന് ശേഷം കന്നഡ സിനിമാ ലോകത്ത് നിന്ന് സിനിമാ പ്രേമികളെ ഞെട്ടിച്ച സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ അവസരത്തിലാണ് കാന്താര 2 എത്തുമോ എന്ന ചോദ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ഇതേ കുറിച്ച് ഋഷഭ് ഷെട്ടി തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കാന്താര 2വിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഋഷഭ് ഷെട്ടി കേരളത്തില്‍ പ്രമോഷന് എത്തിയപ്പോള്‍ പറഞ്ഞിരുന്നത്.

നോ കമന്റ്‌സ് എന്നാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ കാന്താര 2 നിര്‍മ്മിക്കുന്നതിനെ കുറിച്ച് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. കാന്താര 2വിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ മനസ്സില്‍ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഇനി തനിക്ക് ഒരു പുതിയ തുടക്കം വേണമെന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. കാന്താര റിലീസായിട്ട് ഒരു മാസം ആയതല്ലെ ഉള്ളു.

കാന്താര 2വിനെ കുറിച്ച് പതുക്കെ സംസാരിക്കാം, തനിക്ക് ഇപ്പോള്‍ ഒരു ഇടവേള ആവശ്യമാണെന്നും അതിനായി കുറച്ച് നാള്‍ വേണമെന്നും ഋഷബ് ഷെട്ടി പറഞ്ഞു. അതേസമയം, കന്നഡ സിനിമയില്‍ വമ്പന്‍ ഹിറ്റായി മാറിയ കാന്താര മറ്റ് ഭാഷകളിലും വിജയം കൊയ്യുകയാണ്. ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും ശ്രദ്ധ നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്.

ഇതില്‍ ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 250 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതവരെയുള്ള കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സിനിമയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.