മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ റിഷഭ് ഷെട്ടിയും?

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച രാജസ്ഥാനിൽ വെച്ച് ആരംഭിച്ചിരുന്നു. മോഹൻലാൽ ലിജോ ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ എല്ലാം പ്രഖ്യാപിച്ചെങ്കിലും സിനിമയിലെ വളരെ കുറച്ച അഭിനേതാക്കളുടെ പേര് മാത്രമാണ് പുറത്തവന്നിരിക്കുന്നത്.

മലയാളത്തിൽ നിന്ന് ഹരിഷ് പേരടി മാത്രമാണ് മലൈക്കോട്ടൈ വാലിബനിൽ താനൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുള്ളത്. ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുന്ന എന്നൊരു അഭ്യൂഹമുണ്ടായിരുന്നു.

ഇപ്പോഴിതാ സംവിധായകനും നടനുമായ റിഷഭ് ഷെട്ടി മലൈക്കോട്ടൈ വാലിബനിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് ചില സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നത് എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ആരും തന്നെ ഇതിനെ കുറിച്ച പ്രതികരിച്ചിട്ടില്ല. പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്

Previous articleഞാൻ എന്റെ താലിമാല അഴിച്ചു മാറ്റുന്നു, സങ്കടത്തോടെ പ്രേമി വിശ്വനാഥ് 
Next articleഅഞ്ച് വര്ഷത്തെ സന്തോഷത്തിനിടയിലെ ഈ ദുഃഖം എനിക്ക് സഹിക്കാൻ കഴിയില്ല ഭാവന