ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

ബോളിവുഡ് ഇതിഹാസം ഋഷി കപൂര്‍ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്‌.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീര്‍ഘ കാലമായി വിദേശത്തു കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ…

ബോളിവുഡ് ഇതിഹാസം ഋഷി കപൂര്‍ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്‌.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീര്‍ഘ കാലമായി വിദേശത്തു കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഋഷി കപൂര്‍. ഒരു വര്‍ഷത്തോളമായി യു.എസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കപൂര്‍ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു.

rishikapoor1_0

നേരത്തെ ഒരു വര്‍ഷത്തോളം അദ്ദേഹം അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ചികിത്സ കഴിഞ്ഞ് ഇന്ത്യയിലെത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച്‌ മുംബയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. നീതുസിംഗാണ് അദ്ദേഹത്തിന്റെ ഭാര്യ. നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരന്മാരാണ്. പുതുമുഖ നായക നടനായ രണ്‍ബീര്‍ കപൂര്‍ ഋഷി കപൂറിന്റെ മകനാണ്.

Veteran actor Rishi Kapoor passes away-1588220914

ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. ഈ ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1973ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ഖാന്‍ ഇന്നലെയാണ് മരിച്ചത്. അതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് ഋഷികപൂറിന്റെ മരണവും