ഗ്രാൻഡ് ഫിനാലയ്ക്ക് മുൻപ് റിതു മന്ത്രയ്ക്ക് വിവാഹമോ!

ബിഗ് ബോസ് സീസൺ 3 യിൽ മത്സരിക്കാൻ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. മോഡൽ ആയ താരം ബിഗ് ബോസ്സിൽ എത്തുന്നതിനു മുന്പും മോഡലിംഗ് രംഗത്ത് സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ്സിൽ…

rithu manthra photos

ബിഗ് ബോസ് സീസൺ 3 യിൽ മത്സരിക്കാൻ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. മോഡൽ ആയ താരം ബിഗ് ബോസ്സിൽ എത്തുന്നതിനു മുന്പും മോഡലിംഗ് രംഗത്ത് സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്. ഹൗസിനുള്ളിൽ തന്റേതായാ നിലപാടുകൾ വ്യക്തമാക്കുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. പരുപാടി പാതിയിൽ വെച്ച് അവസാനിപ്പിച്ച് താരങ്ങൾ എല്ലാം തിരികെ തങ്ങളുടെ വീട്ടിൽ എത്തിയ ശേഷം റിതു വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരുന്നു.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം റിതു പഴയത് പോലെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ആണ് റിതു മുഗൾ രാജകുമാരിയെ പോലെ ഒരുങ്ങിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. അതിനു പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് റിതു. ക്രിസ്ത്യൻ നവവധു ആയി അണിഞ്ഞൊരുങ്ങിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് റിതു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഋതുവിന്റെ ഫോട്ടോഷൂട് കാണുന്ന അമ്മയെയും റിതു പങ്കുവെച്ച വിഡിയോയിൽ കാണാം. മികച്ച പ്രതികരണങ്ങൾ ആണ് ഋതുവിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി കുറച്ച് നാളുകൾക്ക് മുൻപ് തുറന്ന് പറഞ്ഞിരുന്നു. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ റിതു ബിഗ് ബോസ്സിൽ വെച്ച് ഒരിക്കൽ പോലും ജിയാ ഇറാനിയെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ തുറന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പുറത്തുള്ള പ്രേക്ഷകർ പൂർണ്ണമായും വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ ജിയാ ഇറാനി ഋതുവും ഒത്തുള്ള നിരവധി ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിടുന്നത്. ഋതുവും ജിയാ ഇറാനിയും വളരെ അടുത്ത് ഇടപെഴകുന്ന ചിത്രങ്ങൾ ആണ് ഒക്കെയും. ബിഗ് ബോസ്സിൽ വെച്ച് മോഹൻലാലിന് മുൻപിൽ തനിക് ഒരു പ്രണയം ഉണ്ടെന്ന് ഋതുവും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് പകുതി വഴിക്ക് വെച്ച് ഷൂട്ടിങ് നിർത്തുകയും മത്സരാർത്ഥികൾ എല്ലാം തിരിച്ച് വീട്ടിലേക്ക് വരുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു. എന്നാൽ തിരിച്ച് എത്തിയ റിതു ജിയാ ഇറാനിയെ ബ്ലോക്ക് ചെയ്യുകയിരുന്നു. അത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.