സംശയങ്ങൾക്ക് വിരാമം, തന്റെ പ്രണയം ബിഗ് ബോസ്സിൽ തുറന്ന് പറഞ്ഞു റിതു മന്ത്ര! - മലയാളം ന്യൂസ് പോർട്ടൽ
Film News

സംശയങ്ങൾക്ക് വിരാമം, തന്റെ പ്രണയം ബിഗ് ബോസ്സിൽ തുറന്ന് പറഞ്ഞു റിതു മന്ത്ര!

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി തുറന്ന് പറഞ്ഞത്. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ റിതു ബിഗ് ബോസ്സിൽ വെച്ച് ഒരിക്കൽ പോലും ജിയാ ഇറാനിയെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ തുറന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പുറത്തുള്ള പ്രേക്ഷകർ പൂർണ്ണമായും വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ ജിയാ ഇറാനി ഋതുവും ഒത്തുള്ള നിരവധി ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിടുന്നത്. ഋതുവും ജിയാ ഇറാനിയും വളരെ അടുത്ത് ഇടപെഴകുന്ന ചിത്രങ്ങൾ ആണ് ഒക്കെയും. ഋതുവിന് പ്രണയം ഉണ്ടോ എന്ന് അറിയാൻ വേണ്ടി പലപ്പോഴും ശ്രമിച്ചിരുന്നിട്ടും ഒന്നും റിതു വിട്ട് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ പ്രണയം ബിഗ് ബോസ്സിൽ വെളിപ്പെടുത്തിയിരിക്കുകയാണ് റിതു.

പ്രണയത്തെ പറ്റി സംസാരിക്കാൻ മത്സരാർത്ഥികളോട് മോഹൻലാൽ പറഞ്ഞിരുന്നു. ഓരോരുത്തരും പ്രണയത്തെ പറ്റി സംസാരിച്ചപ്പോൾ ഋതുവും പ്രണയത്തിന്റെ കുറിച്ച് പറഞ്ഞു. വിവാഹത്തിന് മുൻപും ശേഷവും പ്രണയം ഓരോ വ്യക്തികളും മനസ്സിൽ കാത്ത് സൂക്ഷിക്കണം എന്നും പ്രണയം എന്നത് വളരെ മനോഹരമായ ഒരു ഫീലിംഗ് ആണെന്നും റിതു പറഞ്ഞു. റംസാനും ഋതുവും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള സംസാരങ്ങൾ വീട്ടിനകത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇരുവർക്കും പുറത്ത് മറ്റൊരു പ്രണയം ഉണ്ടെന്നു ഇരുവരും പറഞ്ഞിരുന്നു. തനിക്ക് പുറത്ത് ഒരു പ്രണയം ഉണ്ടെന്നും എന്നാൽ അതിന്റെ ഭാവി എന്താണെന്ന് തനിക്ക് ഇനി അറിയില്ല എന്നുമാണ് റിതു മോഹൻലാലിനോട് പറഞ്ഞത്.

അങ്ങനെ ഭാവി ആർക്കും അറിയാൻ  കഴിയില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അങ്ങനെയല്ല ലാലേട്ടാ, പ്രണയം ഉണ്ടായിരുന്നു, എന്നാൽ അവർ അത് ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും അവർക്ക് വേറെ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലന്നുമാണ് റിതു പറഞ്ഞത്. അതെന്താ പത്ത് എഴുപത് ദിവസങ്ങൾ കൊണ്ട് ഇല്ലാതായി പോകുന്നതാണോ ഋതുവിന്റെ പ്രണയം എന്നാണു മോഹൻലാൽ ചിരിച്ച് കൊണ്ട് ചോദിച്ചത്. ഞാൻ ഇഷ്ടപ്പെടുന്നത് പോലെ അവരും തിരിച്ച് ഇഷ്ടപ്പെടണം എന്നില്ലല്ലോ ലാലേട്ടാ എന്നാണ് റിതു മറുപടി പറഞ്ഞത്. എന്തായാലും കുറച്ച് നാളുകൾ കൊണ്ടുള്ള ആരാധകരുടെ ചോദ്യത്തിന് അവസാനം ആയിരിക്കുകയാണ് ഇപ്പോൾ.

 

 

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!